Deshabhimani

ഏഷ്യൻ ​ഗെയിംസ്: 4x400 മീറ്റർ റിലേയിൽ ഇന്ത്യയ്ക്ക് വെങ്കലം, ടീമിൽ മലയാളി താരവും

4x400 relay men india team
വെബ് ഡെസ്ക്

Published on Sep 29, 2026, 07:04 PM | 1 min read

ന​ഗോയ: ഏഷ്യൻ ​ഗെയിംസിൽ പുരുഷൻമാരുടെ 4x400 മീറ്റർ റിലേയിൽ മലയാളി താരം മനു ഉൾപ്പെട്ട ഇന്ത്യ ടീം വെങ്കലം നേടി. ധരംവീർ ചൗധരി, ജയ് കുമാർ, വിശാൽ തെന്നരശു എന്നിവരാണ് ഇന്ത്യയ്ക്കായി റിലേയിൽ ഇറങ്ങിയ മറ്റ് താരങ്ങൾ.


3:01.61 മിനിറ്റിൽ ഫിനിഷ് ചെയ്താണ് ഇന്ത്യൻ സംഘം മൂന്നാം സ്ഥാനം ഉറപ്പിച്ചത്. 3:00.75 മിനിറ്റിൽ ജപ്പാൻ സ്വർണവും 3:00.93 മിനിറ്റിൽ ഖത്തർ വെള്ളിയും നേടി. മനുവിന്റെ ഏഷ്യൻ ഗെയിംസിലെ രണ്ടാമത്തെ മെഡലാണിത്.


നേരത്തെ, വനിതകളുടെ 4x400 മീറ്റർ റിലേയിൽ ഇന്ത്യ സ്വർണം നേടിയിരുന്നു. കിരൺ പഹൽ, എം.ആർ. പൂവമ്മ, പ്രാചി, വിത്യ രാംരാജ് എന്നിവർ ചേർന്നാണ് 3:29.69 സെക്കൻഡിൽ ഇന്ത്യയ്ക്കായി സ്വർണം നേ‌ടിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home