Deshabhimani

ട്രംപിനെ തിരുത്തി മാർപാപ്പ; നിർമിതബുദ്ധിയുടെ അപകടസാധ്യതകൾ വ്യാജമല്ല

Marpapa.jpg
വെബ് ഡെസ്ക്

Published on Sep 29, 2026, 07:22 PM | 1 min read

വത്തിക്കാൻ സിറ്റി: നിർമിതബുദ്ധി (എഐ) നിയന്ത്രണം തെറ്റി അപകടങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പുകൾ വ്യാജവാർത്തയല്ലെന്നും അത് ഗൗരവമായി കാണണമെന്നും ലിയോ പതിനാലാമൻ മാർപ്പാപ്പ. ഫ്രാൻസിലെ നാല് ദിവസത്തെ പര്യടനത്തിന് ശേഷം റോമിലേക്ക് മടങ്ങവേ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


എഐ വരുത്തിവെക്കാവുന്ന ദുരന്തങ്ങൾ തടയാൻ യുഎസും ചൈനയും അടിയന്തരമായി ചർച്ച നടത്തി നടപടികൾ സ്വീകരിക്കണം. ഒന്നും സംഭവിക്കില്ലെന്ന് കരുതി മിണ്ടാതിരിക്കാനാകില്ലെന്ന് പാപ്പ വ്യക്തമാക്കി. എഐ ഭീഷണികൾ വെറും തട്ടിപ്പാണെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിനെ തിരുത്തിയാണ്‌ മാർപ്പാപ്പയുടെ പ്രസ്‌താവന.


സാമ്പത്തിക ലാഭത്തിനായി ഇതിനെ ചിലർ വ്യാജവാർത്തയായി ചിത്രീകരിക്കുന്നുണ്ടെങ്കിലും ആശങ്കകൾ തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എഐ വികസനത്തിന് ശക്തമായ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് ‘മാഗ്നിഫിസന്റ് ഹ്യൂമാനിറ്റി' എന്ന തിരുവെഴുത്തും മാർപ്പാപ്പ പുറത്തിറക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home