Deshabhimani

ഏഷ്യൻ ​ഗെയിംസ്

'​മെഡൽ ഹാട്രിക്': 5000 മീറ്ററിൽ ​ഗുൽവീർ സിങ്ങിന് വെങ്കലം

Gulveer Singh

ഗുൽവീർ സിങ് (Photo: ANI)

വെബ് ഡെസ്ക്

Published on Sep 29, 2026, 08:03 PM | 1 min read

ന​ഗോയ: പുരുഷൻമാരുടെ 5000 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടി ഏഷ്യൻ ​​ഗെയിംസിൽ മൂന്നാമത്തെ മെഡലും സ്വന്തമാക്കി ഗുൽവീർ സിങ്. 13 മിനിറ്റ് 32.75 സെക്കന്റിൽ ഓടിയെത്തിയാണ് ഇന്ത്യയുടെ അഭിമാന താരം മൂന്നാമത്തെ മെഡൽ കഴുത്തിലണിഞ്ഞത്. ബഹ്‌റെയ്‌ന്റെ ബിർഹാനു ബല്യൂവിനാണ് സ്വർണം. ജപ്പാന്റെ യമാഗുച്ചി വെള്ളി നേടി. നേരത്തെ 10000 മീറ്ററിലും 1500 മീറ്ററിലുമാണ് ഗുൽവീർ മെഡൽ സ്വന്തമാക്കിയത്.


തിങ്കളാഴ്ച നടന്ന 1500 മീറ്ററിൽ മികച്ച വ്യക്തിഗത പ്രകടനത്തോടെയായിരുന്നു ​ഗുൽവീർ വെള്ളി സ്വന്തമാക്കിയത്. മൂന്ന് മിനിറ്റ് 36.72 സെക്കന്റിലാണ് താരം ഓടിയെത്തിയത്. 10000 മീറ്ററിൽ 28 മിനിറ്റ് 29.38 സെക്കന്റ് എടുത്ത് അടുത്ത വെള്ളിയും ​ഗുൽവീർ കഴുത്തിലണിഞ്ഞു. 2023-ലെ ഗ്വാങ്ചൗ ഏഷ്യൻ ഗെയിംസിൽ 10000 മീറ്ററിൽ വെങ്കലം നേടിയിരുന്നു. ഇതോടെ ഏഷ്യൻ ഗെയിംസിൽ ആകെ നാല് മെഡലുകളാണ് ഗുൽവീറിന് സ്വന്തമായത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home