മലപ്പുറത്ത് പനി ബാധിച്ച് യുവതി മരിച്ചു

എടവണ്ണ: എടവണ്ണ പഞ്ചായത്തിൽ പനി ബാധിച്ച് യുവതി മരിച്ചു. കല്ലിടുമ്പ് സ്വദേശിയും സിപിഐ എം എടവണ്ണ ലോക്കൽ കമ്മിറ്റി അംഗവുമായ പറമ്പൻ നജീബിന്റെയും ആമിനയുടെയും മകൾ താഹിറ ഷെറിൻ (36) ആണ് മരണപ്പെട്ടത്. പാലപ്പറ്റ ഗവ. സ്കൂളിലെ താൽക്കാലിക കമ്പ്യൂട്ടർ അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു.
തിങ്കളാഴ്ച രാവിലെ സ്കൂളിൽ വച്ച് പനിയും കടുത്ത തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് താഹിറ എടവണ്ണയിലെ സ്വകാര്യ ഡോക്ടറെ കണ്ട് പ്രാഥമിക ചികിത്സ തേടിയിരുന്നു. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം തുടർനടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഭർത്താവ്: ഹാരിസ് (കൊല്ലം), മകൾ: ഹയ മറിയം, സഹോദരങ്ങൾ: ഹഫീഫ്, ഷെഹ്ല ഷെറിൻ, സന.








0 comments