ഫോർട്ട് കൊച്ചിയിലെ പൗരാണിക കെട്ടിടത്തിൽ വൻ തീപിടിത്തം

കൊച്ചി: ഫോർട്ട് കൊച്ചിയിലെ പൗരാണിക കെട്ടിടത്തിൽ വൻ തീപിടിത്തം. കെട്ടിടത്തിൽ നിന്ന് തീയും കനത്ത പുകയും ഉയരുകയാണ്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു.
മുംബൈയില്‍ നിന്നെത്തിയ രണ്ട് യുവതികള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നാണ് തീ പടര്‍ന്നത്. സംഭവസമയം ഇവര്‍ മുറിയിലുണ്ടായിരുന്നില്ല. ഇവര്‍ പുറത്തുപോയ സമയത്താണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.








0 comments