Deshabhimani

കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

blasters
വെബ് ഡെസ്ക്

Published on Sep 29, 2026, 07:53 PM | 1 min read

കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഇനി പുതിയ ഉടമകൾ. ക്ലബ്ബിന്റെ മുഴുവൻ ഓഹരിയും വിൽക്കാൻ നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് അന്തിമ കരാറിലെത്തിയെന്ന് ബ്ലാസ്റ്റേഴ്സ് പുറത്തിറക്കിയ ഔദ്യോ​ഗിക കുറിപ്പിൽ വ്യക്തമാക്കുന്നു. പുതിയ ഉടമസ്ഥ ഗ്രൂപ്പിന്റെ പേര് പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കുറിപ്പിലുണ്ട്. ഇന്ന് വൈകിട്ട് ഏഴിന് കൊച്ചിയിൽ വച്ചാണ് ഓഹരിക്കൈമാറ്റം പ്രഖ്യാപിച്ചത്.


യുഎഇ ആസ്ഥാനമായ ഒരു കണ്‍സോര്‍ഷ്യമാണ് ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്തതെന്നാണ് വിവരം. ഉടമസ്ഥാവകാശ കൈമാറ്റം 2026–27 സീസണിൽ വിവിധ ഘട്ടങ്ങളിലായി പൂർത്തിയാക്കും. ഈ കാലയളവിൽ ക്ലബ്ബിന്റെ മത്സരപരമായും ഭരണപരമായും ഉള്ള പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുമെന്നും ക്ലബ് വ്യക്തമാക്കി. മത്സരങ്ങൾ തുടരുമ്പോൾ തന്നെ പുതിയ ഗ്രൂപ്പ് ക്ലബ്ബിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കും.


ക്ലബ് വിൽക്കാനുള്ള തീരുമാനം എളുപ്പമായിരുന്നില്ലെന്നും ഏറെ ആലോചനകൾക്കുശേഷമാണ് തീരുമാനത്തിലെത്തിയതെന്നും നിലവിലെ ഓഹരിയുടമകൾ കുറിപ്പിൽ പറയുന്നു. ആരാധകർക്ക് ബ്ലാസ്റ്റേഴ്സിനോടുള്ള സ്നേഹവും പിന്തുണയും ഇനിയും തുടരണമെന്നും കുറിപ്പിൽ പറയുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home