ഇരുട്ടത്ത് ഇരിക്കാൻ കൂടുതൽ ഫീസ്; പവർ കട്ട് അവസാനിക്കുന്നില്ല

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് അവസാനിക്കാതെ പവർ കട്ട്. പുതിയ കണക്ഷൻ എടുക്കാനുള്ള ഫീസ് കുത്തനെ കൂട്ടുകയും ചെയ്ത സാഹചര്യത്തിലാണ് മൂന്ന് ദിവസമായി ഇല്ലാതിരുന്ന പവർ കട്ട് വീണ്ടും തിരിച്ച് വന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഇന്ന് വീണ്ടും പവർ കട്ട് എത്തിയത്.
മുൻപ് പവർ കട്ട് സമയത്ത് രാത്രികാലങ്ങളിൽ കറന്റ് പോകുന്ന സമയം സന്ദേശങ്ങളിലൂടെ അറിയിച്ചിരുന്നു. പകൽ സമയത്ത് പലപ്പോഴായി കട്ട് ചെയ്യുന്നുണ്ടെങ്കിലും സമയം അറിയിക്കുന്നില്ല. അതിരാവിലെയുള്ള കട്ട് ഒഴിവാക്കി പത്തിന് ശേഷമാണ് വൈേദ്യുതി വിഛേദിക്കൽ.
ഇത് ആശുപത്രികൾ മുതൽ ഹോട്ടലുകളെയും ചെറുതും വലുതുമായ വ്യവസായശാലകളെയും പ്രതിസന്ധിയിലാക്കുന്നു. വീടുകളുടെ നിർമാണം ഉൾപ്പെടെ നിർമാണമേഖലയാകെ നിലച്ച അവസ്ഥയിലാണ്. അതേസമയം, ഒക്ടോബർ 12 മുതൽ പുതിയ നിരക്ക് നിലവിൽവരും.
പോസ്റ്റ്, അധിക വയർ, ട്രാൻസ്‌ഫോർമർ തുടങ്ങിയവ ആവശ്യമുള്ളവർക്ക് ലാഭകരവും അല്ലാത്തവർക്ക് നഷ്ടവും ആകുംവിധമാണ് നിരക്ക്. ലൈനിൽനിന്ന് 200 മീറ്ററിനുള്ളിൽ പോസ്റ്റും മറ്റുസാധനങ്ങളും വേണ്ട കണക്ഷനും വേണ്ടാത്തതിനും ഒരേ നിരക്കാണ്.
മുൻപ് വ്യത്യസ്ത നിരക്കുകളായിരുന്നു. കിലോവാട്ട് അടിസ്ഥാനത്തിൽ നിരക്കുകൾ ഏകീകരിച്ചതോടെ, അപേക്ഷയ്ക്കൊപ്പം ഫീസ് അടയ്ക്കാം. നിലവിൽ കെഎസ്ഇബി ഫീസ് കണക്കാക്കുന്നതുവരെ കാത്തിരിക്കേണ്ടിയിരുന്നു.








0 comments