Deshabhimani

അതിർത്തിയിൽ അസം റൈഫിൾസ് പട്രോളിങ് സംഘത്തിന് നേരെ ആക്രമണം; സൈനികന് വീരമൃത്യു

jawan killed
വെബ് ഡെസ്ക്

Published on Sep 29, 2026, 07:37 PM | 1 min read

ഇറ്റാന​ഗർ : അരുണാചൽ പ്രദേശിൽ മ്യാൻമർ അതിർത്തിക്കുസമീപം അസം റൈഫിൾസ് പട്രോളിങ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. ഹവിൽദാർ ജംഗ്ഖോകായ് കുക്കി (42) യാണ് കൊല്ലപ്പെട്ടത്. നാല് സൈനികർക്ക് പരിക്കേറ്റു.


ചൊവ്വ പകൽ ചാങ്‌ലാങ് ജില്ലയിൽ അതിർത്തി വേലി നിർമാണം നടക്കുന്ന പ്രദേശത്ത് 21 അസം റൈഫിൾസ് സംഘം പട്രോളിങ് നടത്തുന്നതിനിടെയായിരുന്നു ആക്രമണം. പരിക്കേറ്റ സൈനികർ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. അതിർത്തിയിൽ പ്രവർത്തിക്കുന്ന നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാ​ഗാലാൻഡ് - ഖാപ്ലാങ് / യുങ് ആങ് (NSCN-K/YA) എന്ന സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. സുരക്ഷാസേന പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home