Deshabhimani

ഏഷ്യൻ ​ഗെയിംസ്; 4x100 മിക്സഡ് റിലേയിൽ ഇന്ത്യയ്ക്ക് വെങ്കലം

4x100 mixed relay
വെബ് ഡെസ്ക്

Published on Sep 29, 2026, 06:31 PM | 1 min read

ന​ഗോയ: ഏഷ്യൻ ​ഗെയിംസിൽ 4x100 മീറ്റർ മിക്‌സഡ് റിലേയിൽ ഇന്ത്യയ്ക്ക് വെങ്കലം. ചൈന സ്വർണവും തായ്ലൻ്റെ വെള്ളിയും നേടി, 41.06 സെക്കന്റിൽ ഓടിയെത്തി പുതിയ ദേശീയ റെക്കോർഡോടെയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഇന്ത്യക്കായി ഗുരിന്ദർവീർ സിങ്, അനിമേഷ് കുജൂർ, ഹരിത ഭദ്ര, സ്‌നേഹ എസ് എന്നിവരാണ് ട്രാക്കിലിറങ്ങിയത്. അവസാന ലാപ്പിൽ ഗുരിന്ദർവീർ സിങ്ങാണ് ഓടിയത്.


മികച്ച തുടക്കത്തിനുശേഷം സ്‌നേഹയും അനിമേഷും അടുത്ത രണ്ട് ലാപ്പിൽ ഓടി. അവസാന ലാപ്പിൽ ഓടിയ ഹരിത ഭദ്രയുടെ കുതിപ്പ് ഇന്ത്യയെ മൂന്നാമത് എത്തിക്കുകയായിരുന്നു. നേരത്തെ 200 മീറ്ററിലും ഹരിത വെങ്കലം നേടിയിരുന്നു. 1990-ന് ശേഷം സ്പ്രിന്റ് റിലേയിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ കൂടിയാണിത്. അന്ന് ഇന്ത്യയുടെ വനിതാ ടീം വെള്ളിയാണ് സ്വന്തമാക്കിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home