10, പ്ലസ് ടുക്കാർക്ക് അവസരം; റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിൻറെ നോൺ-ടെക്നിക്കൽ പോപ്പുലർ വിഭാഗങ്ങൾക്ക് കീഴിലുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രെയിൻസ് ക്ലർക്ക്, കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് ആകെ 1,688 ഒഴിവുകളിലേക്കാണ് നിയമനം.
10, പ്ലസ് ടു പാസായവർക്കാണ് അവസരം. ഒക്ടോബർ 13 മുതൽ നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. https://www.rrbapply.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കാവുന്നതാണ്. 19,900 രൂപ മുതൽ 21,700 രൂപ വരെയാണ് ശമ്പളം. അപേക്ഷിക്കുന്നവരുടെ പ്രായപരിധി 2027 ജനുവരി 1-ന് 18 നും 30 നും ഇടയിൽ ആയിരിക്കണം.
ജനറൽ വിഭാഗത്തിലുള്ളവർക്ക് അപേക്ഷാ ഫീസ് 500 രൂപയും സംവരണ വിഭാഗങ്ങളിൽപ്പെട്ടവർക്ക് 250 രൂപയുമാണ്. രണ്ട ഘട്ടമായി നടക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും ഡോക്യുമെന്റ് വെരിഫിക്കേഷനും പൂർത്തിയായാൽ അഭിമുഖം നടത്തിയാകും തെരഞ്ഞെടുക്കുക. എല്ലാ നിബന്ധനകളും വ്യവസ്ഥകളും യോഗ്യതാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും മറ്റ് ആവശ്യകതകളും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.








0 comments