Deshabhimani

യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി കനാലിൽ തള്ളി; മാംസവ്യാപാരി അറസ്റ്റിൽ

kalyani butcher
വെബ് ഡെസ്ക്

Published on Sep 29, 2026, 07:11 PM | 1 min read

വിജയവാഡ: ആന്ധ്രപ്രദേശിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ 35കാരനായ മുഹമ്മദ് ഷാഫിയെ വിജയവാഡ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളഗിരി സ്വദേശിനിയായ കല്യാണി ആണ് കൊല്ലപ്പെട്ടത്. കനാലിൽ നിന്നാണ് യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മാംസവ്യാപാരിയാണ് മുഹമ്മദ് ഷാഫി. ഇബ്രാഹിംപട്ടണത്തെ വിടിപിഎസ് കൂളിങ്


സെപ്തംബർ 18-നാണ് ഇബ്രാഹിംപട്ടണത്തെ വിടിപിഎസ് കൂളിങ് കനാലിന് സമീപം തിരിച്ചറിയാനാകാത്ത വിധം ശരീരഭാഗങ്ങൾ കണ്ടെത്തിയത്. തുടർന്ന് ഡ്രോണുകളും എൻഡിആർഎഫ് സംഘത്തെയും ഉപയോഗിച്ച് നടത്തിയ വിപുലമായ തിരച്ചിലിൽ കൂടുതൽ അവശിഷ്ടങ്ങൾ ലഭിക്കുകയായിരുന്നു. കൈയിലെ ടാറ്റൂവും മറ്റ് പ്രത്യേക അടയാളങ്ങളും പരിശോധിച്ചാണ് കൊല്ലപ്പെട്ടത് കല്യാണിയാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.


സെപ്തംബർ 17ന് ഭവാനിപുരത്തെ ഷാഫിയുടെ വീട്ടിലാണ് കൊലപാതകം നടന്നത്. ഭാര്യയെയും കുട്ടികളെയും ഗുണ്ടൂരിലേക്ക് അയച്ച ശേഷമാണ് കല്യാണിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറയുന്നു. പണവും കുട്ടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.


ഷാഫിയുടെ കുടുംബത്തിന്റെ സംരക്ഷണത്തിലായിരുന്ന കുഞ്ഞിനെച്ചൊല്ലിയും പണത്തെച്ചൊല്ലിയുമുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ ഷാഫി കത്തികൊണ്ട് കല്യാണിയുടെ കഴുത്തറുക്കുകയായിരുന്നു. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി ശരീരം വെട്ടിനുറുക്കി ഗൊല്ലപൂഡി മേഖലയിലെ കൂളിങ് കനാലിൽ ഉപേക്ഷിക്കുകയായിരുന്നു.


സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സെപ്തംബർ 27-ന് ഷാഫി പിടിയിലാകുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു. കേസിൽ ഷാഫിയെ സഹായിച്ച സുഹൃത്ത് അബ്ദുള്ള ദുർഗ റാവു ഒളിവിലാണ്. കൊല്ലപ്പെട്ട കല്യാണിയുടെ മകൻ നിലവിൽ ഷാഫിയുടെ ഭാര്യക്കൊപ്പമാണുള്ളത്. കുട്ടിയുടെ ഭാവി സംരക്ഷണം ഉറപ്പാക്കാൻ ശിശുക്ഷേമ വകുപ്പിന് കൈമാറുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് നിയമോപദേശം തേടുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home