ആന്ധ്രയിൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ കല്ലുകൊണ്ടടിച്ച് കൊന്നു

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ കല്ലുകൊണ്ടടിച്ച് കൊന്നു. തിങ്കളാഴ്ച രാത്രി ഓട്ടോനഗറിലാണ് സംഭവം. ലോറി ക്ലീനറായ യുവാവ് ഫോൺ മോഷ്ടിച്ച് എന്നാരോപിച്ച് പ്രതി ഇയാളുമായി വാക്കേറ്റത്തിലാകുകയായിരുന്നു.
തർക്കം രൂക്ഷമായതിനെ തുടർന്ന് ഇത് കയ്യേറ്റത്തിലേക്ക് കടക്കുകയും പ്രതി ഇയാളെ ഒരു കല്ലെടുത്ത് തലയിൽ അടിക്കുകയുമായിരുന്നു. തലയ്ക്ക് മാരകമായി പരിക്കേറ്റ യുവാവ് ഉടൻ തന്നെ മരിച്ചു.
വിവരമറിഞ്ഞ് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രദേശവാസികളിൽ നിന്നും ദൃസാക്ഷികളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.









0 comments