പന്ത്രണ്ടാം തിരുത്ത്, വീണ്ടും ഡുപ്ലെന്റിസ്

സ്‌റ്റോക്ഹോം: പുരുഷ പോൾവോൾട്ടിൽ പന്ത്രണ്ടാം തവണയും ലോക റെക്കോഡ് തിരുത്തി സ്വീഡിഷ് താരം അർമാൻഡോ ഡുപ്ലെന്റിസ്. 6.28 മീറ്ററാണ് പുതിയ ഉയരം. സ്‌റ്റോക്ഹോം ഡയമണ്ട് മീറ്റിലാണ് പ്രകടനം. ഈവർഷം ഫെബ്രുവരിയിൽ സ്ഥാപിച്ച 6.27 മീറ്റർ തിരുത്തി. സ്വന്തം നാട്ടിൽ ആദ്യമായാണ് ഇരുപത്തഞ്ചുകാരൻ റെക്കോഡ് നേടുന്നത്. 1912 ഒളിമ്പിക്‌സിന് വേദിയായ സ്‌റ്റോക്ഹോം സ്‌റ്റേഡിയത്തിൽ ആയിരക്കണക്കിന് കാണികൾ മത്സരം കാണാനെത്തി.
ഇത് മുപ്പത്തിയേഴാം ജയമാണ് ഡുപ്ലെന്റിസിന്റേത്. മികച്ച കായികതാരത്തിനുള്ള ഈ വർഷത്തെ ലോറിയസ് അവാർഡും ഒളിമ്പിക്‌സ് ചാമ്പ്യന് കിട്ടി. 2020ലാണ് ആദ്യമായി റെക്കോഡ് സ്ഥാപിക്കുന്നത്. ഫ്രാൻസിന്റെ റെനൗദ് ലാവില്ലെനിയുടെ റെക്കോഡ് തിരുത്തി–- 6.16 ആയിരുന്നു ഉയരം.









0 comments