അമ്പെയ്ത്തിൽ കൊയ്ത്ത് തുടരുന്നു; കുങ്കും- ധീരജ് സഖ്യത്തിന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം. മിക്സഡ് റിക്കർവ് ഫൈനലിൽ ഇന്ത്യ വെള്ളി നേടി. ഇന്ത്യയുടെ കുങ്കും മൊഹ്ദ്- ധീരജ് ബൊമ്മദേവര സഖ്യം ചൈനയോടാണ് തോറ്റത്. സെമി ഫൈനലിൽ ജപ്പാനെ 5-3ന് തകർത്ത ഇന്ത്യൻ സഖ്യത്തിന് ഫൈനലിൽ മികവ് പുലർത്താനായില്ല.
വനിതകളുടെ റിക്കർവ് ടീം ഇനത്തിൽ രാവിലെ സ്വർണം നേടിയിരുന്നു. ഫൈനലിൽ ദക്ഷിണ കൊറിയയെ വീഴ്ത്തിയാണ് ഇന്ത്യൻ വനിതാ റിക്കർവ് ടീം സ്വർണം നേടിയത്. അങ്കിത ഭകത്, കീർത്തി, കുങ്കും മൊഹ്ദ് എന്നിവരടങ്ങിയ ഇന്ത്യൻ ടീം 5-3 പോയിന്റിനാണ് കൊറിയയെ തോൽപ്പിച്ചത്. ബുധനാഴ്ച അമ്പെയ്ത്തിൽ മൂന്ന് സ്വർണം ഇന്ത്യ നേടിയിരുന്നു.









0 comments