ad
Deshabhimani

ഏഷ്യൻ ഗെയിംസ്; പുരുഷന്മാരുടെ 100 മീറ്ററിൽ ഇന്ത്യയുടെ അനിമേഷ് കുജൂറും ഗുരിന്ദർവീർ സിങ്ങും സെമിയിൽ

Asian Games

അനിമേഷ് കുജൂർ (ഇടത്) ഗുരിന്ദർവീർ സിംഗ് (വലത്)| Photo: Social Media,Olympics.com

വെബ് ഡെസ്ക്

Published on Sep 24, 2026, 05:01 PM | 1 min read

ഐചി : ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ അനിമേഷ് കുജൂരും ഗുരിന്ദർവീർ സിങ്ങും സെമിഫൈനലിൽ പ്രവേശിച്ചു. അനിമേഷ് ഒന്നാം ഹീറ്റിൽ 10.36 സെക്കൻഡിൽ മൂന്നാം സ്ഥാനത്തും ഗുരിന്ദർവീർ നാലാം ഹീറ്റിൽ 10.38 സെക്കൻഡിൽ രണ്ടാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.


ഒന്നാം ഹീറ്റിൽ തായ്‌ലൻഡിന്റെ പുരിപോൾ ബൂൺസൺ 9.95 സെക്കൻഡിൽ ഒന്നാമതെത്തി. ഏഷ്യൻ ഗെയിംസ് റെക്കോഡിനേക്കാൾ വെറും 0.12 സെക്കൻഡ് മാത്രം പിന്നിലായിരുന്നു താരത്തിന്റെ സമയം.


നാലാം ഹീറ്റിൽ മുന്നിലായിരുന്ന ഗുരിന്ദർവീർ അവസാന ഘട്ടത്തിലാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 10.38 സെക്കൻഡിൽ ഫിനിഷ് ചെയ്ത താരം സെമിഫൈനൽ യോഗ്യത ഉറപ്പാക്കി.


ഇതോടെ പുരുഷന്മാരുടെ 100 മീറ്ററിൽ ഇന്ത്യയുടെ രണ്ട് താരങ്ങളാണ് സെമിഫൈനലിലെത്തിയത്. അനിമേഷിനും ഗുരിന്ദർവീറിനും ഇനി സെമിഫൈനലിൽ മികച്ച പ്രകടനം നടത്തി ഫൈനലിലേക്ക് മുന്നേറുകയാണ് ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home