ad
Deshabhimani

18കാരിയായ നഴ്സിംഗ് വിദ്യാർഥിനി മരിച്ച നിലയിൽ: കൊലപാതകമെന്ന് റിപ്പോർട്ട്

suicide
വെബ് ഡെസ്ക്

Published on Sep 24, 2026, 04:09 PM | 1 min read

തെലങ്കാന: നഴ്സിംഗ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ ഭദ്രാദ്രി കൊത്തഗൂഡെം ജില്ലയിലുള്ള ജൂലൂർപ്പാട് മണ്ഡലത്തിലെ വെംഗണ്ണപാളയം ഗ്രാമത്തിലാണ് സംഭവം. 18 വയസ്സുള്ള നഴ്സിംഗ് വിദ്യാർഥിനിയായ ഹരിണിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.


ഖമ്മം മേഖലയിലെ സ്വകാര്യ കോളേജിലെ ഒന്നാം വർഷ നഴ്സിംഗ് വിദ്യാർഥിനിയായ ഹരിണി അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. ദിവസവേതന തൊഴിലാളിയായ അമ്മ രാജേശ്വരി ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മകളെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന്റെ ബാത്ത്‌റൂമിന് പിന്നിൽ മൃതദേഹം കണ്ടെത്തിയത്.


ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്‌മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമായി. അയൽവാസിയായ വ്യക്തിക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ ആരോപിച്ചു. കേസിൽ പ്രധാന സംശയിക്കപ്പെടുന്നയാൾ ഒളിവിലാണെന്നും ഇയാളെയും മറ്റ് പ്രതികളെയും പിടികൂടാൻ പ്രത്യേക സംഘങ്ങൾ തിരച്ചിൽ നടത്തുന്നതായും കൊത്തഗൂഡെം ഡിഎസ്പി എൽ ആദി നാരായണ അറിയിച്ചു.


പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി വിശദമായ ഫോറൻസിക്, മെഡിക്കൽ പരിശോധനാ ഫലങ്ങൾക്കായി പൊലീസ് കാത്തിരിക്കുകയാണ്. ക്ലൂസ് ടീമും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home