മണ്ണെണ്ണ വില വീണ്ടും കൂട്ടി കേന്ദ്രം, മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ

കൊല്ലം: മത്സ്യബന്ധന യാനങ്ങൾക്കുള്ള മണ്ണെണ്ണ വില വീണ്ടും കൂട്ടി കേന്ദ്ര സർക്കാർ. ഇൗമാസം മൂന്നാം തവണയാണ് വില വർധിപ്പിച്ചത്. ലിറ്ററിന്152.35 രൂപയായിരുന്നത് കഴിഞ്ഞ ദിവസം 5.14രൂപ കൂട്ടിയതോടെ 157.49 രൂപയായി. തീരക്കടലിൽ മീന്‍ ഇല്ലാത്തതിനാൽ പരമ്പരാഗത തൊഴിലാളികൾ ആഴക്കടലിൽ എത്തി കൂടുതൽ സമയം മീന്‍- പിടിത്തത്തിൽ ഏർപ്പെടുന്ന സാഹചര്യത്തിൽ ഇന്ധനവില വീണ്ടും കൂട്ടിയത് മത്സ്യബന്ധന മേഖലയ്‌ക്ക് ഇരുട്ടടിയായി.
അതിനിടെ സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രസർക്കാർ വീണ്ടും വെട്ടിക്കുറച്ച സാഹചര്യത്തിൽ മത്സ്യമേഖലയ്ക്ക് നൽകാനുള്ള മണ്ണെണ്ണയിൽ കടുംവെട്ടുണ്ടാകുമെന്നും സൂചനയുണ്ട്. നിലവിൽ 56.76 ലക്ഷം ലിറ്റർ മണ്ണെണ്ണയാണ് സംസ്ഥാനത്തിന് ലഭിച്ചിരുന്നത്. ഇപ്പോഴത് 16.08 ലക്ഷം ലിറ്റർ വെട്ടി കുറച്ച് 40.68 ലക്ഷം ലിറ്ററാക്കിയിട്ടുണ്ട്.
ഇൗ മാസം ഒന്നിന് 150.68രൂപയായിരുന്നു മത്സ്യത്തൊ
ളിലവില. രണ്ടിന് ഇത് 2.29രൂപ വർധിപ്പിച്ച് 152.35രൂപയാക്കിയിരുന്നു.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഏപ്രിൽ ആദ്യം 53 രൂപ ഒറ്റയടിക്ക് വർധിപ്പിച്ചാണ് 155രൂപ ആക്കിയത്. അതുവരെ 102രൂപയായിരുന്നു ലിറ്ററിന് വില. പിന്നീട് കുറച്ച് 112.45ആക്കിയെങ്കിലും ഘട്ടംഘട്ടമായി വർധിപ്പിച്ച് 151ന് മുകളിലാക്കി.
സംസ്ഥാനത്ത് 14,332 ഔട്ട് ബോർഡ് മോട്ടോർ മത്സ്യബന്ധന യാനങ്ങൾക്കാണ് മണ്ണെണ്ണ പെർമിറ്റുള്ളത്. കൊല്ലത്ത് 1862 പെർമിറ്റുകളാണുള്ളത്. എൻജിന്റെ കുതിരശക്തിക്കനുസരിച്ച് പത്ത് എച്ച്‌പി വരെയുള്ള എൻജിനുകൾക്ക് 140രൂപയും 15എച്ച്‌പി വരെയുള്ളവയ്‌ക്ക് 150ലിറ്റർ, 15എച്ച്‌പിയ്‌ക്ക് മുകളിലയുള്ളവയ്‌ക്ക് 190ലിറ്ററുമാണ് സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്നത്. ഇതാകട്ടെ നാല് ദിവസത്തെ മീൻപിടുത്തത്തിന് തികയില്ല. മത്സ്യഫെഡ് വഴി എൽഡിഎഫ് സർക്കാർ ലിറ്ററിന് 50 രൂപ സബ്‌സിഡി നൽകുന്നതുമാത്രമായിരുന്നു ഇവർക്കുള്ള ആശ്വാസം.








0 comments