ad
Deshabhimani

അമിതവേ​ഗതയിലെത്തിയ കാർ ഇലക്ട്രിക് പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറി; രണ്ട് മരണം, വാഹനം കത്തിനശിച്ചു

Car Accident

കാറിന് തീപിടിച്ച നിലയില്‍

വെബ് ഡെസ്ക്

Published on Sep 24, 2026, 05:07 PM | 1 min read

​ഗുവാഹട്ടി: അമിതവേ​ഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലേയ്ക്ക് ഇടിച്ചുകയറി. അപകടത്തിൽ കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന നാലുപേരിൽ രണ്ടുപേർ പൊള്ളലേറ്റ് മരിച്ചു. രണ്ടുപേർക്ക് ​ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഗുവാഹത്തിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസാമിൽ നാ​ഗാവ് ജില്ലയിൽ ദേശീയപാതയിലാണ് അപകടമുണ്ടായത്.


അരുണാചൽ പ്രദേശിൽ നിന്ന് ഗുവാഹത്തിയിലേക്ക് വന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്. അമിതവേ​ഗതയിലെത്തിയ വാഹനം ഡിവൈഡറിലിടിക്കുകയും നിയന്ത്രണം പൂർണമായും നഷ്ട‌പ്പെട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേയ്ക്ക് ഇടിച്ചുകയറുകയുമായിരുന്നു. പോസ്റ്റിലിടിച്ച കാർ തലകീഴായി മറിയുകയും തൊട്ടുപിന്നാലെ തീപിടിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും വ്യക്തിവിവരങ്ങൾ ലഭ്യമായിട്ടില്ല. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home