ad
Deshabhimani

തൊഴിൽ സുരക്ഷ ഉറപ്പാക്കുക; ഡൽഹി ചലോ മാർച്ചുമായി ഡിവൈഎഫ്ഐ

DYFI
വെബ് ഡെസ്ക്

Published on Sep 24, 2026, 04:58 PM | 1 min read

ന്യൂഡൽഹി: തൊഴിലില്ലായ്മയ്ക്കും തൊഴിൽ സുരക്ഷയില്ലായ്മക്കുമെതിരെ ഡൽഹി ചലോ മാർച്ചുമായി ഡിവൈഎഫ്ഐ. ഒക്ടോബർ രണ്ടിന് നടക്കുന്ന പ്രതിഷേധ പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യുവജനങ്ങൾ സംഗമിക്കും.


രാജ്യത്തെ യുവജനങ്ങൾ നേരിടുന്ന തൊഴിലില്ലായ്മ, കരാർ നിയമനത്തിലെ അപാകതകൾ, തൊഴിൽ സുരക്ഷിതത്വമില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാണിച്ചാണ് ഡൽഹി ചലോ സംഘടിപ്പിക്കുന്നതെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. എല്ലാവർക്കും സ്ഥിരം തൊഴിൽ ഉറപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും പ്രക്ഷോഭത്തിലൂടെ ഉന്നയിക്കും. ഡൽഹി ചലോയിൽ ഉയർത്തുന്ന വിഷയങ്ങളും ആവശ്യങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യുവജനങ്ങളുടെ പങ്കാളിത്തവും സംബന്ധിച്ച് ദേശീയ നേതൃത്വം അടുത്ത ദിവസം നടത്തുന്ന വാർത്താസമ്മേളനത്തിൽ വിശദീകരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home