print edition ഇന്നുയരും കൗമാരം

സംസ്ഥാന സ്കൂൾ കായിക മേള സീനിയർ വിഭാഗം വുഷു ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ഷാന ഫാത്തിമ പരിശീലനത്തിൽ / ഫോട്ടോ: ജഗത് ലാൽ
ജിതിൻ ബാബു
Published on Oct 26, 2026, 01:30 AM | 1 min read
കോഴിക്കോട് : പ്രതീക്ഷകളുടെ ചിറകിലേറി കായികമേളയിലെ ഗെയിംസ് മത്സരങ്ങൾക്ക് ഇന്ന് വിസിൽ മുഴങ്ങും. വുഷു, സോഫ്റ്റ്ബോൾ, ബേസ്ബോൾ, കരാട്ടെ, ബോൾ ബാഡ്മിന്റൺ, നെറ്റ്ബോൾ, ത്രോബോൾ, വടംവലി, യോഗ, ബാസ്കറ്റ്ബോൾ, ബാഡ്മിന്റൺ മത്സരങ്ങൾ എട്ട് വേദികളിലായാണ് നടക്കുന്നത്. തിങ്കൾ മുതൽ 30 വരെ നടക്കുന്ന മത്സരങ്ങൾ രാവിലെ ഏഴ് മുതൽ ആരംഭിക്കും.
14 ജില്ലകളിലെയും ഗേൾഫ് മേഖലകളിൽ നിന്നുമായി 6924 കുട്ടികളാണ് പങ്കെടുക്കുന്നത്. 595 ഗെയിംസ് ഇനങ്ങളിൽ 500 എണ്ണം ഇതിനകം പൂർത്തിയായി. സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വുഷു മത്സരങ്ങൾ ഇന്ന് കൊടിയത്തൂർ പിടിഎം എച്ച്എസ്എസിൽ നടക്കും. 26, 27 ദിവസങ്ങളിൽ സീനിയർ പെൺകുട്ടികളുടെ സോഫ്റ്റ്ബോൾം 28, 29 തീയതികളിൽ സീനിയർ ആൺകുട്ടികളുടെ സോഫ്റ്റ്ബോളും ഇവിടെയാണ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ സീനിയർ കരാട്ടെയു സ്കൂളിൽ നടക്കും.
പെരുവയൽ സെന്റ് സെവെയ്റ്റ്സ് യുപി സ്കൂളിലാണ് സീനിയർ വിഭാഗം നെറ്റ്ബോൾ. മത്സരങ്ങൾ മൂന്ന് ദിവസമുണ്ടാകും. രണ്ട് ദിവസങ്ങളിൽ സീനിയർ ത്രോബോൾ ഇവിടെ നടക്കും. ആൺകുട്ടികളുടെ ബാസ്കറ്റ്ബോൾ പന്നൂർക്കാട്ടി സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലും പെൺകുട്ടികളുടെ ബാസ്കറ്റ്ബോൾ ചേവായൂർ പ്രസന്റേഷൻ എച്ച്എസ്എസിലുമാണ്. ഇന്നുതുടങ്ങി 30 വരെയാണ് മത്സരങ്ങൾ. സെന്റ് ജോസഫ് ദേവഗിരി കോളേജാണ് ബാഡ്മിന്റൺ വേദിയാകുന്നത്. ചൊവ്വ മുതൽ 30 വരെയാണ് മത്സരങ്ങൾ.









0 comments