ad
Deshabhimani

ഹോക്കിയിൽ വിജയക്കുതിപ്പ്‌ തുടര്‍ന്ന് ഇന്ത്യ

hockey.jpg
വെബ് ഡെസ്ക്

Published on Sep 25, 2026, 09:55 AM | 1 min read

നഗോയ: ഏഷ്യൻ ​ഗെയിംസ് ഹോക്കിയിൽ വിജയക്കുതിപ്പ്‌ തുടരുന്ന് ഇന്ത്യ വനിതകൾ. പൂൾ ബിയിലെ അവസാന കളിയിൽ ആതിഥേയരായ ജപ്പാനെ 3-1ന് തകർത്ത് ഇന്ത്യ സെമി പ്രവേശനം ആഘോഷമാക്കി. ഇന്ത്യക്കായി ലാൽറെംസിയാമി, ഇഷിക ചൗധരി, നവ്നീത് കൗർ എന്നിവർ ലക്ഷ്യം കണ്ടു. ജപ്പാനുവേണ്ടി ഷിഹോ കൊബായാകാവയാണ് ആശ്വാസ ഗോൾ നേടിയത്.


ജപ്പാനെതിരെയ മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ ​ഗോൾ നേടി ലാൽറെംസിയാമി ഇന്ത്യക്ക് മികച്ച തുടക്കം നൽകി. ജപ്പാന്റെ പ്രതിരോധ നിരയെ നിരന്തരം പരീക്ഷിച്ച ഇന്ത്യൻ താരങ്ങൾ ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ​ഗോൾ കണ്ടെത്താനായില്ല. ആദ്യ പകുതിയുടെ അവസാനം ലഭിച്ച പെനാൽറ്റി കോർണറിലൂടെ ഇഷിക ചൗധരി ഇന്ത്യയുടെ ലീഡ് ഉയർത്തി. മൂന്നാം ക്വാർട്ടറിൽ നവ്നീത് കൗറും ​ഗോൾ നേടി സ്കോർ 3-0 ആക്കി. പിന്നീട് ഷിഹോയിലൂടെ ജപ്പാൻ ആശ്വാസ ​ഗോൾ നേടുകയായിരുന്നു. മത്സരത്തിലുടനീളം മികച്ച പാസിങ്ങും പ്രതിരോധവുമാണ് ഇന്ത്യ കാഴ്ചവെച്ചത്. ജാപ്പനീസ് മുന്നേറ്റനിരക്ക് ഇന്ത്യൻ പ്രതിരോധത്തെ മറികടക്കാൻ പലപ്പോഴും സാധിച്ചില്ല.


ആദ്യ മൂന്ന് കളിയിലും ഇന്ത്യ ​ഗോളടിച്ച് കൂട്ടിയിരുന്നു. തായ്‌ലൻഡിനെ 20–1നും ഉസ്‌ബെക്കിസ്ഥാനെ 19 ഗോളിനും ഇന്തോനേഷ്യയെ 17–1നുമാണ് തോൽപ്പിച്ചത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home