മുഖ്യമന്ത്രിയുടെ ആ നുണയും പൊളിഞ്ഞു: മന്ത്രിമാരുടെ വാഹനങ്ങൾക്ക് കാലപ്പഴക്കമില്ല; രജിസ്ട്രേഷൻ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: മന്ത്രിമാർ ഉപയോഗിക്കുന്ന വാഹനങ്ങൾ കാലപ്പഴക്കം ചെന്നതാണെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം നുണയെന്ന് തെളിയിച്ച് വാഹന രജിസ്ട്രേഷൻ രേഖകൾ. ടൂറിസം വകുപ്പിന്റെ രേഖകൾ പ്രകാരം പത്ത് വർഷത്തിനു മുകളിൽ കാലപ്പഴക്കമുള്ള ഒരു വാഹനംപോലും മന്ത്രിമാർ ഉപയോഗിക്കുന്നില്ല. രജിസ്ട്രേഷൻ വിവരങ്ങൾ അനുസരിച്ച് ഏറ്റവും പഴക്കമുള്ള വാഹനം ഉപയോഗിക്കുന്നത് പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് (2017).
മുഖ്യമന്ത്രി വി ഡി സതീശൻ ഉപയോഗിക്കുന്നത് 2024, 2022 രജിസ്ട്രേഷനുകളിലുള്ള രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ്. വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും 2024, 2018 എന്നീ വർഷങ്ങളിലെ രജിസ്‌ട്രേഷനുകളിലുള്ള കാറുകൾ ഉപയോഗിക്കുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 2018 രജിസ്ട്രേഷൻ വാഹനവും വൈദ്യുതിമന്ത്രി സണ്ണി ജോസഫ് 2022 രജിസ്ട്രേഷൻ വാഹനവുമാണ് ഉപയോഗിക്കുന്നത്.
ആരോഗ്യ മന്ത്രി കെ മുരളീധരൻ (2024), ജലസേചന മന്ത്രി മോൻസ് ജോസഫ് (2022), വനം മന്ത്രി ഷിബു ബേബിജോൺ (2024), സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് (2019), ഗതാഗത മന്ത്രി സി പി ജോൺ (2017), റവന്യൂ മന്ത്രി അനിൽ കുമാർ (2022), വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ (2017), സാംസ്കാരിക മന്ത്രി വിഷ്ണുനാഥ് (2024), ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ (2017), മൃഗസംരക്ഷണ മന്ത്രി ബിന്ദു കൃഷ്ണ (2022), സഹകരണ മന്ത്രി എം ലിജു (2018), തദ്ദേശസ്വയംഭരണ മന്ത്രി കെ എം ഷാജി (2017), പൊതുമരാമത്ത് മന്ത്രി പികെ ബഷീർ (2022) ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂർ (2018), കൃഷി മന്ത്രി ടി സിദ്ദിഖ് (2022), പട്ടികജാതി പട്ടികവർഗ മന്ത്രി കെ എ തുളസി (2017), കായിക മന്ത്രി ഒ ജെ ജനീഷ് (2017) എന്നിവർ ഉപയോഗിക്കുന്ന വാഹനങ്ങൾക്കും പത്ത് വർഷത്തിനു മുകളിൽ കാലപ്പഴക്കമില്ല.









0 comments