ad
Deshabhimani

മന്ത്രിമാരുടെ സ്പോണ്‍സര്‍ യാത്ര; യുഡിഎഫിന്റേത് അഴിമതിക്കുള്ള ലൈസൻസ്: എം വി ഗോവിന്ദൻ

m v govindan press
വെബ് ഡെസ്ക്

Published on Sep 25, 2026, 10:35 AM | 1 min read

തിരുവനന്തപുരം: സ്പോൺസർമാരുടെ പണം പറ്റി വിദേശയാത്രകൾ നടത്തുന്ന മന്ത്രിമാർ കേരളത്തിന് കടുത്ത അപകടകരമായ ദിശയാണ് നൽകുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.


മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചതുപോലെ സ്പോൺസർമാരുടെ സഹായവും സൗജന്യങ്ങളും പറ്റി മന്ത്രിമാർ വിദേശയാത്ര തുടരുകയാണ്. ഇനിയും ഇത് തുടരുമെന്നാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ആവർത്തിക്കുന്നത്. ഇതിലൂടെ അഴിമതി നടത്തിത്തന്നെ മുന്നോട്ട് പോകുമെന്നാണ് യുഡിഎഫ് പ്രഖ്യാപിക്കുന്നത്.


"ഞങ്ങൾ ഇങ്ങനെയൊക്കെ തന്നെ പോകും, ഉദ്യോഗസ്ഥർക്ക് എത്ര വേണമെങ്കിലും അഴിമതി നടത്താം" എന്ന തരത്തിൽ അഴിമതിക്കാർക്ക് തുറന്ന സർട്ടിഫിക്കറ്റാണ് സർക്കാർ നൽകിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


സർക്കാരിന്റെയും യുഡിഎഫ് നേതാക്കളുടെയും കൊള്ളരുതായ്മകൾ വാർത്തയാക്കുന്ന മാധ്യമങ്ങളെ ഭയപ്പെടുത്താനാണ് ശ്രമിക്കുന്നത്. അഴിമതിയെക്കുറിച്ചും സർക്കാരിന്റെ തെറ്റായ പോക്കിനെക്കുറിച്ചും വാർത്തയോ സോഷ്യൽ മീഡിയ കാർഡുകളോ വീഡിയോയോ നൽകിയാൽ അത് പിൻവലിപ്പിക്കാൻ നീക്കം നടത്തുകയാണ്. വാർത്തകളിൽ സതീശന്റെ ചിത്രം നൽകരുതെന്ന് പറയുന്നത് കാടത്തമാണ്.


നരേന്ദ്ര മോദിയുടെ അതേ ശൈലിയാണ് വി ഡി സതീശനും പിന്തുടരുന്നത്. മോദിയുടെ പിന്തുണയുള്ളതുകൊണ്ടാണ് മാധ്യമ സ്വാതന്ത്ര്യത്തിന്മേൽ ഇത്തരമൊരു ഭീകരമായ കടന്നുകയറ്റത്തിന് സതീശൻ തുനിയുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയരണമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home