ad
Deshabhimani

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയ 5 വയസുകാരിയെ തെരുവുനായ ആക്രമിച്ചു

Stray Dog
വെബ് ഡെസ്ക്

Published on Sep 25, 2026, 10:57 AM | 1 min read

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയ 5 വയസുകാരിയെ തെരുവുനായ ആക്രമിച്ചു. പെൺകുട്ടിയുടെ ചെവിക്ക് പുറകിലാണ് നായയുടെ കടിയേറ്റത്. കോട്ടയത്തിന്റെ ന​ഗരപ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. വിവിധയിടങ്ങളിലായി 12 ഓളം പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇതിൽ 7 പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കി ഉള്ളവര്‍ ജില്ലാ ആശുപത്രികളിലുമായി ചികിത്സ തേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home