print edition റൊണാൾഡോ വരുമോ?; ഗോവയിലെത്തി അൽ നാസർ സംഘം

ഫത്തോർദ: എഫ്സി ഗോവക്കെതിരായ മത്സരത്തിന് മുന്നോടിയായി ഗോവയിലെ സൗകര്യങ്ങൾ വിലയിരുത്തി അൽ നസർ ക്ലബ് സംഘം. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2 ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിനാണ് ക്രിസ്‌റ്റ്യാനോ റൊണാൾഡോ നയിക്കുന്ന അൽ നസർ ഗോവയിൽ എത്തുന്നത്. 22–നാണ് കളി. അൽ നസറിൽനിന്നുള്ള രണ്ടംഗ സംഘമാണ് ഗോവ സന്ദർശിച്ചത്. ഗോവൻ കായികമന്ത്രിയുമായി ചർച്ച നടത്തി. സ്‌റ്റേഡിയത്തിലെ തയ്യാറെടുപ്പുകളും സുരക്ഷാ കാര്യങ്ങളും വിലയിരുത്തി.
അതേസമയം, റൊണാൾഡോ വരുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒൗദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. സൗദി ലീഗിൽ ടീമിന് ഇന്ന് മത്സരമുണ്ട്. ശേഷമായിരിക്കും അന്തിമ തീരുമാനം.










0 comments