print edition ആവേശത്തോടെ കാത്തിരിപ്പ്

ഇന്ത്യൻ ഫുട്‌ബോളിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് മുഹമ്മദ് സനാൻ എന്ന ഇരുപത്തിരണ്ടുകാരൻ. ഇന്ത്യൻ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിലൊരാൾ. ബ്രസീലുമായുള്ള ചരിത്ര മത്സരത്തിന് ഇറങ്ങുന്നതിന്റെ ആവേശത്തിലാണ് മലയാളി താരം. മലപ്പുറം സ്വദേശിയായ സനാൻ കഴിഞ്ഞ സീസണിൽ ജംഷഡ്‌പുർ എഫ്‌സിക്കായി മികച്ച കളി പുറത്തെടുത്തിരുന്നു. ഇന്ത്യക്കായി അഞ്ച് മത്സരങ്ങളിൽ ഇറങ്ങി.
ബ്രസീൽ... ബ്രസീൽ
സ്വപ്‌നം കണ്ട നിമിഷമാണ് കൺമുന്നിൽ. ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. വിനീഷ്യസും എൻഡ്രിക്കുമെല്ലാം നമ്മൾ ടിവിയിൽ കണ്ട് കൊതിച്ച താരങ്ങളാണ്. പിന്നെ ഇൗയൊരു പ്രായത്തിൽ ഇന്ത്യൻ കുപ്പായമണിയാൻ കഴിഞ്ഞത് അഭിമാനമായി കാണുന്നു.
വിനീഷ്യസിന്റെ ആരാധകൻ
വിനീഷ്യസിനെപ്പോലെ കളിക്കുക എന്നത് സ്വപ്‌നമാണ്. ആ ശൈലിയും കളിമികവും കണ്ടിരുന്നുപോകും. വിനീഷ്യസാണ് കളിയിലെ എന്റെ മാതൃകയും പ്രചോദനവും.
കോച്ച്
യുവതാരങ്ങൾക്ക് ഏറെ അവസരം നൽകുന്ന കോച്ചാണ് ഖാലിദ് ജമീൽ. പുതിയൊരു ടീമിനെ കെട്ടിപ്പെടുക്കാനുള്ള ശ്രമത്തിലാണ് കോച്ച്. യുവതാരമെന്ന നിലയിൽ വലിയ പിന്തുണയാണ് നൽകുന്നത്.








0 comments