Deshabhimani

print edition കാലിക്കറ്റിന്‌ ജയം

calicut

കോഴിക്കോട് കോർപറേഷൻ ഇഎംഎസ്‌ സ്‌റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള 
ഫുട്ബോളിൽ മലപ്പുറം എഫ്സിക്കെതിരായ ജയം ആഘോഷിക്കുന്ന കാലിക്കറ്റ്‌ 
എഫ്‌സി താരങ്ങൾ / ഫോട്ടോ : മിഥുൻ അനില മിത്രൻ ​

വെബ് ഡെസ്ക്

Published on Oct 03, 2026, 01:30 AM | 1 min read

കോഴിക്കോട് : സൂപ്പർ ലീഗ് കേരള ഫുട്ബോളിലെ മലബാർ ഡെർബിയിൽ കാലിക്കറ്റ് എഫ്സിക്ക്‌ ജയം. മലപ്പുറം എഫ്സിയെ ഷൂട്ടൗട്ടിൽ (4–-3) കീഴടക്കി. കോഴിക്കോട് കോർപറേഷൻ ഇഎംഎസ്‌ സ്‌റ്റേഡിയത്തിൽ ഡാനിയേൽ ലാലിംപൂയയിലൂടെ സന്ദർശകരായിരുന്നു മുന്നിലെത്തിയത്‌.


എന്നാൽ പിന്നാലെ പകരക്കാരൻ ലിയോ ഡേവിഡ്‌ കാലിക്കറ്റിനെ ഒപ്പമെത്തിച്ചു. ഇതോടെ മത്സരം ഷൂട്ട‍ൗട്ടിലേക്ക്‌ പോയി. അഞ്ച് അവസരങ്ങളിൽ നാലും കാലിക്കറ്റ് വലയിലാക്കിയപ്പോൾ, മലപ്പുറത്തിന് മൂന്നെണ്ണം മാത്രമാണ് ലക്ഷ്യം കാണാൻ കഴിഞ്ഞത്. തുടർച്ചയായ രണ്ടാം ജയത്തോടെ കാലിക്കറ്റ്‌ ആറ്‌ പോയിന്റുമായി പട്ടികയിൽ ഒന്നാമതെത്തി. നാളെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയും കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയും ഏറ്റുമുട്ടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home