Deshabhimani

അണ്ടർ 15 ലോകകപ്പില്‍ ഇന്ത്യയ്ക്ക് സമനില കുരുക്ക്; ​ഗ്രൂപ്പിൽ ഒന്നാമതായി തുടരുന്നു

Under-15 World Cu ind.jpg
വെബ് ഡെസ്ക്

Published on Oct 25, 2026, 06:49 PM | 1 min read

ബാകു: അണ്ടർ 15 ആൺകുട്ടികളുടെ ലോകകപ്പ്‌ ഫുട്‌ബോളിൽ ഇന്ത്യക്ക്‌ സമനില കുരുക്ക്. ഇന്ത്യയും ഗ്രെനഡയും (3-3) മൂന്ന് ​ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ആദ്യം മൂന്ന് ​ഗോൾ നേടിയ ശേഷമാണ് ഇന്ത്യ സമനില വഴങ്ങിയത്.


മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മൂന്ന് ഗോളുകളുടെ ലീഡ് നേടി ഇന്ത്യ കളി പൂർണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കിയിരുന്നു. മൂന്നാം മിനിറ്റിൽ തന്നെ മക്‌ഡോണിഷ്‌ എൻഗയ്‌രാംങ്‌ബത്തിലൂടെ ഇന്ത്യ ലീഡ് നേടി. 22-ാം മിനിറ്റിൽ ലാൽറെംറുവാത്‌ഫേലയും 29-ാം മിനിറ്റിൽ റൊണാണ്ടേവ് അഹിബാമും ടീം ലീഡ് ഉയർത്തി. എന്നാൽ ശക്തമായി തിരിച്ചടിച്ച ഗ്രെനഡ, മൂന്ന് ഗോളുകൾ മടക്കുകയായിരുന്നു. അവസാന പത്ത് മിനിറ്റിലായിരുന്നു മൂന്ന് ​ഗോളും പിറന്നത്. ജയ്‌വണി നോയലും (31, 37), കായ് വിൽസണുമാണ് ടീമിന് സമനില നേടിക്കൊടുത്തത്.


ഗ്രൂപ്പ് കെയിൽ കളിച്ച ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതാണ് ഇന്ത്യ. ആദ്യ മത്സരത്തിൽ ലാവോസിനെ 4–2നും രണ്ടാം മത്സരത്തിൽ കാമറൂണിനെ 2-1നുമാണ് ഇന്ത്യ തകർത്തത്. ഇന്ത്യക്ക്‌ ഇനി കരുത്തരായ ബഹ്‌റൈനെയും സെനഗലിനെയുമാണ് നേരിടാനുള്ളത്.


അസർബെയ്‌ജാനിലെ ബാകുവിൽ നടക്കുന്ന ടൂർണമെന്റിൽ 32 ഗ്രൂപ്പുകളിലായി 189 ടീമുകൾ അണിനിരക്കുന്നുണ്ട്‌. ഗ്രൂപ്പ്‌ ജേതാക്കൾ പ്രധാന റ‍ൗണ്ടിലെത്തും. എട്ട്‌ പേരാണ്‌ കളിക്കുക. 20 മിനിറ്റ്‌ വീതമുള്ള രണ്ട്‌ പകുതികളിലായാണ്‌ കളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home