Deshabhimani

ഡിസിസി പ്രത്യേക യോഗത്തിൽ ആരുമെത്തിയില്ല; പൊട്ടിത്തെറിച്ച് ദീപാ ദാസ് മുൻഷി

deepa das.
വെബ് ഡെസ്ക്

Published on Oct 25, 2026, 07:19 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം: ഡിസിസിയുടെ പ്രത്യേക യോഗത്തിൽ പൊട്ടിത്തെറിച്ച് ദീപാ ദാസ്മുൻഷി. ഡിസിസി പ്രസിഡന്റ് പോലും യോഗത്തിന് എത്താത്തതാണ് ദീപാദാസിനെ ചൊടിപ്പിച്ചത്. എംഎൽഎ മാർ ആരും തന്നെ യോഗത്തിൽ പങ്കെടുത്തില്ല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരേ ഡൽഹിയിൽ വൻ പ്രക്ഷോഭം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡിസിസി യോഗം വിളിച്ചു ചേർത്തത്.


ലക്ഷങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പരിപാടിയാണ് കോൺഗ്രസ് ആലോചിക്കുന്നത്. ഇതിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയായിരുന്നു യോഗം.നേതാക്കളുടെ സമീപനത്തിൽ അതിരൂക്ഷവിമർശനമാണ് ദീപാ ദാസ്മുൻഷി ഉയർത്തിയത്. നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായത് അംഗീകരിക്കാനാകാത്ത വീഴ്ചയെന്ന് അവർ പറഞ്ഞു. നൂറിലധികം മണ്ഡലം കമ്മിറ്റികളിൽനിന്ന് യോഗത്തിനെത്തിയത് വെറും 30 പേർ മാത്രമായിരുന്നു.എന്തുകൊണ്ടാണ് ഡിസിസി പ്രസിഡന്റ് യോഗത്തിനെത്താത്തത് എന്ന് ചോദിച്ചപ്പോൾ: 'താൻ കളഞ്ഞിട്ട് പോയ പദവിയാണ്. ആ പദവിയിൽ തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ചതാണ്. പിന്നെ എന്തിന് യോഗത്തിനെത്തണം' എന്ന സമീപനമാണ് ഡിസിസി പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായത്.


24 ബ്ലോക്ക് പ്രസിഡന്റുമാരിൽ പത്തുപേരാണ് എത്തിയത്. എം.പിയും ഉണ്ടായിരുന്നില്ല. പ്രധാനപ്പെട്ട എല്ലാ നേതാക്കന്മാരും വിട്ടു നിന്നു എന്നതാണ് ദീപാ ദാസ്മുൻഷിയെ ചൊടിപ്പിച്ചത്. 'ഇവിടെ വലിയൊരു ബോർഡ് വെച്ചതുകൊണ്ട് ആളുകൾ എല്ലാം യോഗത്തിൽ വരുമെന്നാണോ നിങ്ങൾ വിശ്വസിച്ചിരിക്കുന്നത്' എന്നും അവർ വിമർശിച്ചു.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home