Deshabhimani

തൃശൂരിൽ ഐസ് ഫാക്ടറിയിൽ അമോണിയം ചോർച്ച; വൻ ദുരന്തം ഒഴിവായി

Ice factory
വെബ് ഡെസ്ക്

Published on Oct 25, 2026, 07:54 PM | 1 min read

തൃശൂർ: തൃശൂർ ജില്ലയിലെ കാളത്തോട് ഐസ് ഫാക്ടറിയിൽ അമോണിയം ചോർച്ച. കഴിഞ്ഞ ദിവസം അർധ രാത്രിയോടെയാണ് അമോണിയം ചോർച്ചയുണ്ടായത്. അമോണിയം കടന്നുപോകുന്ന പൈപ്പിന് ഉണ്ടായ പൊട്ടലാണ് വാതകം ചോരാൻ കാരണം. കാലപ്പഴക്കം മൂലം പൈപ്പ് പൊട്ടുകയായിരുന്നു എന്നാണ് കണ്ടെത്തൽ. പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നതിനാൽ അമോണിയം ചോർച്ച ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.


മണിക്കൂറുകൾക്കു ശേഷം ഫാക്ടറി സമീപത്തു കൂടി പോയ ഓട്ടോറിക്ഷ ഡ്രൈവറാണ് ചോർച്ച കണ്ടത്. ഉടനടി പൊലീസിന് വിവരം കൈമാറുകയും തുടർന്ന് അ​ഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയും ചെയ്തു. തൃശൂർ ഫയർ സ്റ്റേഷനിൽ നിന്ന് 15 അംഗ അഗ്നി സുരക്ഷാ സേന എത്തി രണ്ടര മണിക്കൂർ പണിപ്പെട്ടാണ് ചോർച്ച അടച്ചത്. രാത്രി സമയം ആയതിനാൽ തൊഴിലാളികളും കുറവായിരുന്നു. വൻ ദുരന്തമാണ് ഒഴിവായത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home