സുഹൃത്തുമായുള്ള വീഡിയോ കോളിനു പിന്നാലെ ടെക്കി ജീവനൊടുക്കി

Photo: TOI
ഹൈദരാബാദ്: ഹൈദരാബാദിൽ ടെക്കിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മൈൻഡ്‌സ്‌പേസിലുള്ള കമ്പനിയിൽ സീനിയർ അസോസിയേറ്റായി ജോലി ചെയ്തിരുന്ന അർച്ചന ചൗധരി മാലികി (29) നെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആൺസുഹൃത്തുമായുള്ള വീഡിയോ കോളിന് പിന്നാലെയാണ് അർച്ചന ആത്മഹത്യ ചെയ്തത്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളാകാം യുവതിയെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സഹപ്രവർത്തകനും ഉത്തരാഖണ്ഡ് സ്വദേശിയുമായ വിമൽ എന്ന യുവാവുമായി കഴിഞ്ഞ നാലു വർഷമായി അർച്ചന പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച ഒരു ചടങ്ങിൽ നിൽക്കുന്നതിനിടെയാണ് അർച്ചന വീഡിയോ കോൾ ചെയ്തത്. വിവാഹം കഴിക്കണമെന്ന് പറയുകയും ഇല്ലെങ്കിൽ ജീവനൊടുക്കുമെന്നും അർച്ചന പറഞ്ഞതായാണ് വിവരം. ശേഷം ഫോൺ വെച്ചതിനു പിന്നാലെ വിമൽ നിരവധി തവണ അർച്ചനയെ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.
അർച്ചന താമസിച്ചിരുന്ന സ്ഥലത്തെത്തിയപ്പോൾ വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ശേഷം വിവരം അറിയിച്ചതിനെ തുടർന്നെത്തിയ പൊലീസ് വാതിൽ ബലംപ്രയോഗിച്ച് തുറന്നപ്പോഴാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വിമൽ നേരത്തെ വിവാഹിതനായിരുന്നുവെന്നും വിവാഹമോചന നടപടികളിലേയ്ക്ക് കടക്കുകയാണെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയാണ്. വിമലും അർച്ചനയും തമ്മിലുള്ള സന്ദേശങ്ങൾ ഉൾപ്പടെ പരിശോധിച്ചുവരികയാണ്.







0 comments