Deshabhimani

​ഗ്യാസ് അടുപ്പിൽ നിന്നും തീപടർന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

Fire Accident

പി രാജമ്മ

വെബ് ഡെസ്ക്

Published on Oct 25, 2026, 09:42 PM | 1 min read

കോവളം: ​ഗ്യാസ് അടുപ്പിൽ നിന്നും തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെങ്ങാനൂർ നെല്ലിവിള ലേലപുരയിടം ലക്ഷ്മിനിവാസിൽ പി രാജമ്മ(75) യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പാചകം ചെയ്യുന്നതിനിടെ ഒരു അടുപ്പിൽനിന്ന് ക‌ടലാസ് കഷ്ണം ഉപയോഗിച്ച് മറ്റൊരു അടുപ്പിലേക്ക് തീപകരുമ്പോൾ രാജമ്മയുടെ വസ്ത്രത്തിനു തീപിടിക്കുകയായിരുന്നു. ​


ഗുരുതരമായി പൊള്ളലേറ്റ രാജമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേൺ ഐസിയുവിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയോടെ മരണം സംഭവിച്ചു. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: അനിത, അനിൽകുമാർ(സിആർപിഎഫ്-സബ്ഇൻസ്പെക്ടർ- മണിപ്പുർ),അജിത( ഇഎസ്ഐ നഴ്സ്-ചാക്ക), മരുമക്കൾ: ശിവൻകുട്ടി(റിട്ട: എസ്ബിഐ), രഞ്ചിനി( സിആർപിഎഫ്.- സബ്ഇൻസ്പെക്ടർ-പളളിപ്പുറം),സുനി(പ്രവാസി). സംസ്കാരം വ്യാഴാഴ്ച നടത്തും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home