Deshabhimani

തിരുവനന്തപുരം സ്വദേശി റിയാദിൽ അന്തരിച്ചു

Thiruvananthapuram Native Passes Away in Riyadh
വെബ് ഡെസ്ക്

Published on Oct 25, 2026, 09:50 PM | 1 min read

റിയാദ്: തിരുവനന്തപുരം കിളിമാനൂർ വിളക്കാട്ടുകോണം പുണർതത്തിൽ അജയകുമാർ (56) ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ ദവാദ്മിയിൽ അന്തരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആംബുലൻസ് അധികൃതരും പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.


​ദവാദ്മി പൊലീസ് വിവരം കേളി ജീവകാരുണ്യ വിഭാഗം കൺവീനറെ അറിയിച്ചു. കേളി പ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് അജയകുമാറാണെന്ന് തിരിച്ചറിഞ്ഞത്. ​36 വർഷത്തോളമായി പെയിന്റിങ് തൊഴിലാളിയായിരുന്നു. താമസരേഖയിലെ പ്രശ്നങ്ങളും മറ്റ് തടസ്സങ്ങളും കാരണം 15 വർഷത്തോളമായി നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. മൃതദേഹം ദവാദ്മി ജനറൽ ആശുപത്രി മോർച്ചറിയിൽ.


നാട്ടിലെ ബന്ധുക്കളുടെ നിർദേശപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കി ദവാദ്മിയിലെ പൊതുശ-്‌മശാനത്തിൽ സംസ്കരിക്കുമെന്ന് കേളി ജീവകാരുണ്യ വിഭാഗം അറിയിച്ചു. ​പരേതരായ സോമരാജന്റെയും കമലമ്മയുടെയും മകനാണ്. സുഗന്ധി, അനിത, ജീന എന്നിവർ സഹോദരിമാരും ദവാദ്മിയിൽ മുൻ പ്രവാസിയായിരുന്ന ഷാജി സഹോദരനുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home