പിഎസ്‌സി പിരിച്ചുവിടാൻ ശുപാർശ: ആർഎസ്എസ്–കോൺഗ്രസ് ഡീലിന്റെ ഭാഗം- ഡിവൈഎഫ്ഐ

തിരുവനന്തപുരം: പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാഷ്ട്രപതിക്ക് നൽകിയ ശുപാർശ ജനാധിപത്യവിരുദ്ധവും ആർഎസ്എസ്–കോൺഗ്രസ് ഡീലിന്റെ ഭാഗവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ്.
മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പായ പിഎസ്‌സിയുമായി ബന്ധപ്പെട്ടതായതിനാൽ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് ഗവർണർ നൽകിയിരിക്കുന്ന ശുപാർശ ആണെന്ന് ഉറപ്പാണ്. നിലവിൽ പിഎസ്‌സി മൂല്യനിർണയവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് വന്നിട്ടില്ല. അന്വേഷണത്തിൽ നിലവിൽ എവിടെയെങ്കിലും പ്രഥമദൃഷ്ട്യാ എന്തെങ്കിലും കുറ്റം ചെയ്തതായി തെളിവുമില്ല. പിഎസ്‌സിയിലും സംഘപരിവാറുകാരെ തിരുകി കയറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെ മുഖ്യമന്ത്രിയും പിന്തുണയ്ക്കുന്ന സമീപനം നിഗൂഢവും സുതാര്യമായ ഒരു സംവിധാനത്തെ തകർക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. പിഎസ്‌സിയുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമമാണ് ഇതിനുപിറകിലെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.







0 comments