Deshabhimani

ഖത്തർ കൊള്ളയിൽ സംസ്ഥാന ലീഗ് നേതൃത്വത്തിനും പങ്ക്: ഡോ. കെ ടി ജലീൽ

KT Jaleel
വെബ് ഡെസ്ക്

Published on Oct 25, 2026, 07:43 PM | 1 min read

മലപ്പുറം: ഖത്തർ കെഎംസിസി ഓഫീസിലെ ലോക്കർ കുത്തിപ്പൊളിച്ച് 25 കോടി രൂപ കവർന്നതിൽ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തിന്‌ പങ്കുണ്ടെന്ന്‌ ഡോ. കെ ടി ജലീൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഖത്തറിൽനിന്ന് കോടികൾ ലീഗ് കേന്ദ്രത്തിൽ എത്തിയതായി പ്രചാരണമുണ്ടായിരുന്നു. എട്ടുകോടി രൂപ ഖത്തറിലെ നേതാക്കൾക്കും 17 കോടി ലീഗ് സംസ്ഥാന നേതൃത്വത്തിനുമായി കൊള്ളമുതൽ വീതംവച്ചെന്നാണ്‌ വിവരം. കാര്യം നിസ്സാരവൽക്കരിച്ച് തടിയൂരാനുള്ള ലീഗ് നേതൃത്വത്തിന്റെ ശ്രമം അംഗീകരിക്കാനാകില്ല.


വിവിധ ഗൾഫ് നാടുകളിൽ ആ രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായി കെഎംസിസി ഇൻഷുറൻസ് പദ്ധതികൾ നടത്തുന്നുണ്ട്. നിയമവിരുദ്ധമായതിനാൽ കലക്ഷൻ ഏജന്റുമാരെവച്ചാണ് പണമിടപാട്‌. കെഎംസിസി ഓഫീസുകളിലെ ലോക്കറുകളിലാണ് പണം സൂക്ഷിക്കുന്നത്. സ്കീമിൽ ചേർന്നയാൾ മൂന്നോ നാലോ വർഷംകഴിഞ്ഞ് പ്രവാസ ജീവിതം അവസാനിപ്പിച്ചാൽ, അടച്ച തുക തിരിച്ചുകിട്ടില്ല. പദ്ധതി നടത്തിപ്പുകാരായ കെഎംസിസിക്കാണ്‌ ഇ‍ൗ തുക. ഈ വകയിൽ കോടികളാണ് ലഭിക്കുന്നത്.


കഴിഞ്ഞ കോവിഡ് കാലത്ത് ദുബായ് കെഎംസിസിയും തട്ടിപ്പ്‌ നടത്തിയത്‌ പുറത്തുവന്നിരുന്നു. സന്നദ്ധ സംഘടന എന്ന കെഎംസിസി-യുടെ ലേബലാണ് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാൻ ഉപയോഗിച്ചത്. സൗജന്യമായി പ്രവാസികളെ നാട്ടിലെത്തിക്കുന്നുവെന്നാണ് പ്രചരിപ്പിച്ചത്. അതിൽനിന്ന് ലാഭം കിട്ടിയ 16.5 കോടിക്കും കണക്കില്ല. ചോദ്യംചെയ്യുന്നവരെ സംഘടനയിൽനിന്ന് പുറത്താക്കുകയാണ്.


ഇതിനിടെയാണ് ലോക്കർ തകർത്ത് പണം കൊള്ളയടിക്കാൻ വിസയും ടിക്കറ്റുമെടുത്ത് കെഎംസിസി നേതാക്കൾ പയ്യോളിയിൽനിന്ന് കൊണ്ടുപോയ ബിജെപി പ്രവർത്തകൻ ബാലകൃഷ്ണൻ കുറ്റം ഏറ്റുപറഞ്ഞത്‌. ലീഗുകാരുടെ പണം സൂക്ഷിച്ച ലോക്കർ പൊളിക്കാൻ ബാബരി മസ്ജിദ് തകർത്ത ബിജെപിക്കാരനെതന്നെ തെരഞ്ഞെടുത്ത ലീഗ് – - കെഎംസിസി നേതൃത്വം പൊറുക്കാനാവാത്ത അപരാധമാണ് ചെയ്തതെന്നും ഡോ. കെ ടി ജലീൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home