ad
Deshabhimani

കളത്തിൽ വീണ്ടും ദുരന്തം; പോർച്ചു​ഗലിന്റെ 25കാരൻ കുഴഞ്ഞുവീണ് മരിച്ചു

quevin castro.jpg
വെബ് ഡെസ്ക്

Published on Aug 24, 2026, 01:45 PM | 1 min read

ലിസ്‌ബൺ: ഫുട്ബോൾ മത്സരത്തിനിടെ പോർച്ചുഗീസ് താരം കുഴഞ്ഞുവീണ് മരിച്ചു. 25കാരനായ കെവിൻ കാസ്‌ട്രോയാണ് കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. റയൽ സ്‌പോർടൻ താരമായ കെവിന് ഉടൻ വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ടോപ് ഡിവിഷൻ ടീമായ എസ്‌ട്രെല ദ ഡ അമദോറയും മൂന്നാം ഡിവിഷൻ ക്ലബ്ബായ റയൽ സ്‌പോർടും തമ്മലുള്ള മത്സരത്തിനിടെയാണ് സംഭവം.

ഡിഫ്രിബിലേറ്റർ ഉപയോഗിച്ച് മെഡിക്കൽ സംഘം ജീവൻ വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ മരണം സ്ഥിരീകരിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home