ad
Deshabhimani

സെവാഗിന്റെയും ദ്രാവിഡിന്റെയും മക്കൾ ഇന്ത്യൻ അണ്ടർ 19 ടീമിൽ; പരമ്പര ഓസ്ട്രേലിയയ്‌ക്കെതിരെ

Under 19

അൻവയ് ദ്രാവിഡ് (ഇടത്) ആര്യവീർ സെവാഗ് (വലത്)| Photo:X

വെബ് ഡെസ്ക്

Published on Aug 27, 2026, 03:24 PM | 2 min read

ന്യൂഡൽഹി : ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന, മൾട്ടി ഡേ പരമ്പരകൾക്കുള്ള ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗ്, മുൻ നായകനും പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡ് എന്നിവർ ടീമിൽ ഇടം നേടി. മൂന്ന് ഏകദിനങ്ങളും രണ്ട് മൾട്ടി ഡേ മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.


വലംകൈയൻ ബാറ്ററായ ആര്യവീർ അടുത്തിടെ ഡൽഹി പ്രീമിയർ ലീഗിൽ വെസ്റ്റ് ഡൽഹി ലൈയൻസിനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 2024ലെ കൂച്ച് ബെഹാർ ട്രോഫിയിൽ മേഘാലയയ്‌ക്കെതിരെ 297 റൺസ് നേടിയാണ് താരം ശ്രദ്ധേയനായത്. അൻവയ് ജൂലൈയിൽ നടന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള അണ്ടർ 19 ടീമിലും അംഗമായിരുന്നു.


ഏകദിന പരമ്പരയിൽ ലക്ഷ്യ റായ്ചന്ദ്വാനി ടീമിനെ നയിക്കും. യഷവർധൻ ചൗഹാനാണ് വൈസ് ക്യാപ്റ്റൻ. മൾട്ടി ഡേ മത്സരങ്ങളിൽ യഷവർധൻ നായകനാകുമ്പോൾ ലക്ഷ്യ വൈസ് ക്യാപ്റ്റനാകും. ഏകദിന മത്സരങ്ങളും ആദ്യ മൾട്ടി ഡേ പോരാട്ടവും രാജ്കോട്ടിലും രണ്ടാം മൾട്ടി ഡേ മത്സരം അഹമ്മദാബാദിലും നടക്കും.


ഇന്ത്യൻ അണ്ടർ 19 ഏകദിന ടീം:


ലക്ഷ്യ റായ്ചന്ദ്വാനി (ക്യാപ്റ്റൻ), യഷവർധൻ ചൗഹാൻ (വൈസ് ക്യാപ്റ്റൻ), രജത് ബാഗേൽ (വിക്കറ്റ് കീപ്പർ), ആര്യവീർ സെവാഗ്, വികെ വിനീത്, കുശാഗ്ര ഓജ, അർജുൻ രാജ്പുത്, മനാൽ ചൗഹാൻ, അൻവയ് ദ്രാവിഡ് (വിക്കറ്റ് കീപ്പർ), വി യഷവീർ, രോഹിത് യാദവ്, ഷവിൻ വിനോദ്, മോഹിത് ഉൽവ, ചിഗുരുപതി വെങ്കട, കാവ്യ പട്ടേൽ.


ഇന്ത്യൻ അണ്ടർ 19 മൾട്ടി ഡേ ടീം:


യഷവർധൻ ചൗഹാൻ (ക്യാപ്റ്റൻ), ലക്ഷ്യ റായ്ചന്ദ്വാനി (വൈസ് ക്യാപ്റ്റൻ), സാഗർ വീർക്, കുശാഗ്ര ഓജ, മനാൽ ചൗഹാൻ, കുഷ് പട്ടേൽ, മാനവ് കൃഷ്ണ (വിക്കറ്റ് കീപ്പർ), അഭിപ്രായ ബിശ്വാസ് (വിക്കറ്റ് കീപ്പർ), രോഹിത് യാദവ്, ഇഷാൻ ഓം, അയാൻ അക്രം, പ്രണവ് രാഘവേന്ദ്ര, പ്രിയാംശു സിങ്, മോഹിത് ഉൽവ, ആര്യൻ യാദവ്.


മത്സരക്രമം:


സെപ്റ്റംബർ 18: ഒന്നാം ഏകദിനം (രാജ്കോട്ട്)


സെപ്റ്റംബർ 21: രണ്ടാം ഏകദിനം (രാജ്കോട്ട്)


സെപ്റ്റംബർ 23: മൂന്നാം ഏകദിനം (രാജ്കോട്ട്)


സെപ്റ്റംബർ 27 - 30: ഒന്നാം മൾട്ടി ഡേ മത്സരം (രാജ്കോട്ട്)


ഒക്ടോബർ 05 - 08: രണ്ടാം മൾട്ടി ഡേ മത്സരം (അഹമ്മദാബാദ്)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home