കൊമ്പൻസുമായി ബൊട്ടഫോഗോസഹകരിക്കും


Sports Desk
Published on Jun 19, 2025, 12:00 AM | 1 min read
തിരുവനന്തപുരം: സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ ക്ലബ് തിരുവനന്തപുരം കൊമ്പൻസ് ബ്രസീലിയൻ ചാമ്പ്യൻ ടീമായ ബൊട്ടഫോഗോയുമായി സഹകരിച്ച് പ്രവർത്തിക്കും. താഴേത്തട്ടിലെ വികസനം, സങ്കേതിക സഹകരണം, കളിക്കാരുടെയും പരിശീലകരുടെയും വികാസം തുടങ്ങിയ കാര്യങ്ങളിൽ കൊമ്പൻസിനെ സഹായിക്കും. ഫ്രാൻസിലെ ഈഗിൾ ഫുട്‌ബോൾ ഗ്രൂപ്പിന്റെ ഭാഗമാണ് ബൊട്ടഫോഗോ. ല്യോൺ (ഫ്രാൻസ്), ക്രിസ്റ്റൽ പാലസ് (ഇംഗ്ലണ്ട്), ആർഡബ്ല്യുഡി മൊലെൻബീക് (ബൽജിയം) എന്നീ ക്ലബ്ബുകൾ ഇവർക്ക് കീഴിലാണ്. ഭാവിയിൽ ഈ ടീമുകളുടെ സഹകരണവും കൊമ്പൻസിന് ലഭിച്ചേക്കും.
ബോട്ടഫോഗോ
1904ല്‍ സ്ഥാപിതമായ ബോട്ടഫോഗോ ഒരുഇതിഹാസ ബ്രസീലിയന്‍ ഫുട്‌ബോള്‍ ക്ലബ്ബും 2024ലെ ബ്രസീലിയന്‍ നാഷണല്‍ ലീഗ് ചാമ്പ്യനുമാണ്. ഈഗിള്‍ ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ ഭാഗമായി, കളിമികവും അന്താരാഷ്ട്ര സഹകരണവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ, ഒളിമ്പിക് ലിയോണൈസ്, ക്രിസ്റ്റല്‍ പാലസ്, ആര്‍ഡബ്ല്യുഡി മോളന്‍ബീക്ക് തുടങ്ങിയ ക്ലബ്ബുകള്‍ക്കൊപ്പം ആഗോളതലത്തില്‍ സാന്നിധ്യം വികസിപ്പിക്കുകയാണ് ബോട്ടഫോഗോ.
കൊമ്പന്‍സ് എഫ്‌സി
തിരുവനന്തപുരം ആസ്ഥാനമായുള്ള ഫുട്‌ബോള്‍ ക്ലബ്ബാണ് കൊമ്പന്‍സ് എഫ്‌സി.പ്രഥമ സൂപ്പര്‍ ലീഗ് കേരളയില്‍ (എസ്എല്‍കെ) സെമിഫൈനല്‍ വരെയെത്തി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. സ്‌കൂള്‍ തലത്തിലുള്ള വികസനം, കമ്മ്യൂണിറ്റി അധിഷ്ഠിത ഫുട്‌ബോള്‍ പരിശീലനം, കേരളത്തിന്റെ ഫുട്‌ബോള്‍ ഇക്കോസിസ്റ്റത്തെ മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ ആഗോള പങ്കാളിത്തങ്ങള്‍ എന്നിവയിലാണ് ക്ലബ്ബ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.









0 comments