കെഎസ്ടിഎ മുൻ സംസ്ഥാന സെക്രട്ടറി ബി സുരേഷ് അന്തരിച്ചു

താനൂർ: കെഎസ്ടിഎ മുൻ സംസ്ഥാന സെക്രട്ടറി ബി സുരേഷ് (60) അന്തരിച്ചു. സംസ്കാരം ചൊവ്വ പകൽ 11ന്. കെഎസ്ടിഎ താനൂർ സബ്ജില്ലാ കമ്മിറ്റി, മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡൻ്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 10 വർഷം മലപ്പുറം എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റി പ്രസിഡൻ്റായിരുന്നു.
സിപിഐ എം അയ്യായ ബ്രാഞ്ച്, ഒഴൂർ ലോക്കൽ കമ്മിറ്റി, കെ പുരം ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കൊല്ലം പുത്തൂർ മാവഡി സ്വദേശിയാണ്. അയ്യായ എഎംഎൽപി സ്കൂളിലെ പ്രധാനാധ്യാപകനായാണ് വിരമിച്ചത്. ഭാര്യ: ബീന മോൾ (റിട്ട.പ്രധാനാധ്യാപിക, അയ്യായ എഎംഎൽപി സ്കൂൾ). മക്കൾ : അഖിൽ, ആവണി.








0 comments