ഇ ഡിയുടേത് രാഷ്ട്രീയക്കളി; കേരളത്തിന്റെ വികസനത്തിനു നേരെയുള്ള കടന്നാക്രമണം : എം വി ​ഗോവിന്ദൻ

m v govindan
വെബ് ഡെസ്ക്

Published on Dec 01, 2025, 10:25 AM | 1 min read

തിരുവനന്തപുരം : എൻഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റിന്റേത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാഷ്ട്രീയക്കളിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. മുമ്പുള്ള തെരഞ്ഞെടുപ്പുകളിലും സമാനമായ രീതിയിൽ ഇ ഡി നോട്ടീസ് അയച്ചിരുന്നു. ഈ കളികൾ കേരളം കൃത്യമായി മനസിലാക്കും. ഒരു ലക്ഷം കോടി രൂപയുടെ വികസനപ്രവർത്തനത്തിനാണ് കിഫ്ബി നേതൃത്വം കൊടുത്തത്. കിഫ്ബി വഴി നടത്തിയ പ്രവർത്തനങ്ങൾ കേരളത്തിന്റെ എല്ലാ ഭാ​ഗങ്ങളിലും കാണാം. കേരളത്തിന്റെ പശ്ചാത്തല സൗകര്യത്തെ ലോകോത്തരമായ രീതിയിൽ വളർത്തിയെടുക്കുന്നതിനു വേണ്ടി പ്രവർത്തിച്ച, 140 നിയോജക മണ്ഡലങ്ങളിലും ഫലപ്രദമായ നിക്ഷേപങ്ങൾ നടത്തിയ കിഫ്ബിയെ അപകീർത്തിപ്പെടുത്താനായി കാലങ്ങളായി ശ്രമം നടക്കുന്നുണ്ട്.


മുമ്പ് നോട്ടീസ് അയച്ചപ്പോഴും എന്തിനാണ് തന്നെ വിളിച്ചതെന്ന് തോമസ് ഐസക് ഉയർത്തിയ ചോദ്യത്തിന് ഇ ഡി ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇതിനുപിന്നാലെയാണ് വീണ്ടും നോട്ടീസ് അയയ്ക്കുന്നത്. ഇത് ബിജെപിയുടെ രാഷ്ട്രീയ നിലപാടാണ്. കേരളത്തെ തകർക്കാനായി നടത്തുന്ന ശ്രമങ്ങളുടെ ഭാ​ഗമാണ് ഇ ഡി നോട്ടീസ്. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. കിഫ്ബിക്കു നേരെയുള്ള കടന്നാക്രമണം കേരളത്തിനും കേരളത്തിന്റെ വികസനത്തിനും നേരെയുള്ള കടന്നാക്രമണമാണെന്നും എം വി ​ഗോവിന്ദൻ പറ‍ഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home