ഹോസ്റ്റലിലെത്തി ഭാര്യയെ വെട്ടിക്കൊന്ന് യുവാവ്, മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് വാട്സ് ആപ്പ് സ്റ്റാറ്റസിട്ടു

മൃതദേഹത്തിനരികെയിരുന്ന് ബാലമുരുഗന്‍ പകര്‍ത്തിയ സെല്‍ഫി
തിരുനെൽവേലി: ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് യുവാവ്. തിരുനെല്‍വേലി സ്വദേശിയായ എസ് ബാലമുരുഗന്‍(32) ആണ് ഭാര്യ ശ്രീപ്രിയ(30)യെ കോയമ്പത്തൂരിലെ വനിതാ ഹോസ്റ്റലിലെത്തി കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത പ്രതി, ഈ ചിത്രം വാട്‌സാപ്പ് സ്റ്റാറ്റസാക്കിയിരുന്നു.
'വഞ്ചനയ്ക്കുള്ള പ്രതിഫലം മരണം' എന്ന കുറിപ്പോടെയാണ് പ്രതി ചിത്രം സ്റ്റാറ്റസാക്കിയതെന്നും പൊലീസ് പറഞ്ഞു. അകന്നബന്ധുവുമായുള്ള ഭാര്യയുടെ അടുപ്പമാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും ഇയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.








0 comments