ലേബർ കോഡുകൾ സൃഷ്ടിക്കുന്ന പ്രത്യാഘാതം; സഭാനടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് വി ശിവദാസൻ എംപി

ന്യൂഡൽഹി : ലേബർ കോഡുകൾ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതം സഭാനടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് വി ശിവദാസൻ എംപി ചട്ടം 267 പ്രകാരം നോട്ടീസ് നൽകി. ഇന്ത്യയിലെ തൊഴിലാളികളെ കൊലയ്ക്ക് കൊടുക്കുന്നവയാണ് ലേബർ കോഡുകളെന്ന് വി ശിവദാസൻ പറഞ്ഞു.
തൊഴിലാളിവർഗത്തെ ഒന്നായി ആക്രമിക്കുന്ന കോഡുകൾ, ഒരു ദിവസം എട്ട് മണിക്കൂർ ജോലി എന്ന അടിസ്ഥാനഅവകാശം പോലും റദ്ദ് ചെയ്തിരിക്കുകയാണ്. തൊഴിലാളികളെ പിരിച്ചു വിടാനുള്ള പ്രക്രിയ എളുപ്പമാക്കിക്കൊടുക്കുന്ന കോഡുകൾ, സ്ഥിരംതൊഴിൽ എന്ന സങ്കൽപ്പത്തെ അട്ടിമറിക്കുന്നു.
തൊഴിലാളികൾ നേരിടുന്ന ചൂഷണത്തിൽ പ്രതികരിക്കാനും പണി മുടക്കാനുമുള്ള അവകാശവും ഈ കോഡുകൾ കവർന്നെടുക്കുകയാണ്. അസമത്വം കൊടികുത്തിവാഴുന്ന ഇന്ത്യൻ തൊഴിലിടങ്ങളിൽ, ദുർബലരായ മനുഷ്യരെ അതിദുർബലരാക്കുന്ന ഈ ആന്റി ലേബർ കോഡുകൾ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും വി ശിവദാസൻ എംപി ആവശ്യപ്പെട്ടു.








0 comments