രാഹുൽ ഇ‍ൗശ്വറുമായി വീട്ടിൽ പൊലീസ്‌ തെളിവെടുപ്പ്‌

RAHULEASWER-

ഞായറാഴ്ച അറസ്‌റ്റ്‌ രേഖപ്പെടുത്തിയ ശേഷം രാഹുല്‍ ഈശ്വറിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Dec 01, 2025, 11:39 AM | 1 min read

തിരുവനന്തപുരം: അതിജീവിതക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ അറസ്‌റ്റിലായ രാഹുൽ ഇ‍ൗശ്വറിനെ പ‍ൗഡിക്കോണത്തെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ്‌ തുടങ്ങി. തിങ്കളാഴ്‌ച രാവിലെ പത്തരയോടെയാണ്‌ സൈബർ പൊലീസ്‌ തെളിവെടുപ്പിനായി രാഹുലുമായി അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്‌. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ആക്രമണത്തിന്‌ ഇരയായ അതിജീവിതയെ സൈബർ ഇടങ്ങളിലും ചാനൽ ചർച്ചയിലും അപകീർത്തിപ്പെടുത്തിയതിന്‌ ഞായാറാഴ്‌ച രാത്രിയാണ്‌ രാഹുൽ ഇ‍ൗശ്വർ അറസ്‌റ്റിലായത്‌. തെളിവെടുപ്പിന്‌ ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും.


രാഹുൽ ഇ‍ൗശ്വറിന്റെ ലാപ്‌ടോപ്പ്‌, മൊബൈൽ ഫോൺ തുടങ്ങിയ ഇലക്‌ട്രോണിക്‌ ഡിവൈസ്‌ കണ്ടെടുക്കാനാണ്‌ വീട്ടിൽ പരിശോധന. കണ്ടെടുക്കുന്ന ഇവ വിശദ പരിശോധനക്കായി ഫോറൻസിക്‌ ലാബിന്‌ കൈമാറും. ഇതിനായി കോടതിയുടെ അനുമതി തേടും. ജാമ്യം കിട്ടാത്ത വകുപ്പ്‌ ഉൾപ്പെടെയാണ്‌ രാഹുൽ ഇ‍ൗശ്വറിനെതിരെ ചുമതത്തിയത്‌. ഞായാറാഴ്‌ച വൈകിട്ട്‌ ഏഴോടെ കസ്‌റ്റഡിയിലെടുത്ത രാഹുലിനെ നന്ദാവനം എ ആർ ക്യാന്പിൽ എത്തിച്ച്‌ സൈബർ പൊലീസ്‌ അസി.കമ്മീഷണർ അടക്കമുള്ളവർ വിശദമായി ചോദ്യം ചെയ്‌തിരുന്നു. തുടർന്ന്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയ അദ്ദേഹത്തെ വൈദ്യ പരിശോധനക്കും വിധേയനാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home