'വൈറ്റ് കോളർ ഭീകര ശൃംഖല' : കശ്മീരിലെ എട്ടിടങ്ങളിൽ എൻഐഎ റെയ്ഡ്

ശ്രീനഗർ : ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തിന് പിന്നിലെ "വൈറ്റ് കോളർ" ഭീകര ശൃംഖലയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കശ്മീരിലെ എട്ടിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. പുൽവാമ, ഷോപ്പിയാൻ, കുൽഗാം ജില്ലകളിലെ എട്ട് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഷോപ്പിയാനിലെ മൗലവി ഇർഫാൻ അഹമ്മദ് വാഗെയുടെ വസതിയിൽ എൻഐഎ സംഘങ്ങൾ റെയ്ഡ് നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഒക്ടോബറിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത കാർ സ്ഫോടനത്തിന്റെ അന്വേഷണം ഏറ്റെടുത്ത ശേഷം നവംബറിൽ എൻഐഎ വാഗെയെ കസ്റ്റഡിയിലെടുത്തു. പുൽവാമ ജില്ലയിലെ കോയിൽ, ചന്ദ്ഗാം, മലങ്‌പോര, സംബൂറ പ്രദേശങ്ങളിലും റെയ്ഡുകൾ നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. നവംബർ ആദ്യം ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്ന് അറസ്റ്റിലായ ഡോ. അദീൽ അഹമ്മദ് റാത്തറിന്റെ വസതിയിലും ഏജൻസി പരിശോധന നടത്തി.








0 comments