ഷൂട്ടൗട്ടിൽ വീണ് കൊളംബിയ; സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ: അർജന്റീനയെ നേരിടും

വാൻകൂവർ : ഫിഫ ലോകകപ്പിന്റെ അവസാന പ്രീക്വാർട്ടർ മത്സരത്തിൽ കൊളംബിയയുടെ യാത്ര അവസാനിപ്പിച്ച് സ്വിറ്റ്സർലൻഡ്. ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ 4- 3നാണ് സ്വിസ് പടയുടെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോളടിച്ചില്ല. ഷൂട്ടൗട്ടിൽ സ്വിറ്റ്‌സർലൻഡ് നാലെണ്ണം വലയിലാക്കിയപ്പോൾ കൊളംബിയയ്ക്ക് മൂന്നെണ്ണം മാത്രമാണ് വലയിലെത്തിക്കാനായത്. ക്വാർട്ടറിൽ ചാമ്പ്യൻമാരായ അർജന്റീനയാണ് സ്വിറ്റ്സർലൻഡിന്റെ എതിരാളി. 72 വർഷങ്ങൾക്കു ശേഷമാണ് സ്വിസ് പട ക്വാർട്ടറിലെത്തുന്നത്. 1954ലാണ് അവസാനമായി ക്വാർട്ടർ കണ്ടത്.
മത്സരത്തിലുടനീള കൊളംബിയയും സ്വിറ്റസർലൻഡും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. മനോഹരമായ ഒട്ടേറെ ഗോൾ ശ്രമങ്ങളുണ്ടായെങ്കിലും ഇരു ടീമുകളുടെയും ഗോൾ കീപ്പർമാർ തടുത്തു. ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങളാണ് വഴുതിമാറിയത്. നിശ്ചിത സമയത്ത് സമനില പാലിച്ചതോടെ എക്സ്ട്രാ ടൈമിലേക്ക് കടന്നെങ്കിലും ഗോൾ പിറന്നില്ല. തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. കൊളംബിയയുടെ ഒരു കിക്ക് ക്രോസ്ബാറിൽ തട്ടി തെറിക്കുകയും ഒരു ഷോട്ട് ഗോളി തടുക്കുകയും ചെയ്തതോടെ വിധി വ്യക്തമായി. ശനിയാഴ്ച കൻസാസിലാണ് അർജന്റീന - സ്വിറ്റ്സർലൻഡ് ക്വാർട്ടർ.











0 comments