Deshabhimani

സൂപ്പർ ലീഗ്‌ കേരള: കലിക്കറ്റ്‌ എഫ്‌സി ഇന്ന്‌ കൊമ്പൻസിനെതിരെ

Super League

കാലിക്കറ്റ് എഫ്സി (ഇടത്) തിരുവനന്തപുരം കൊമ്പൻസ് (വലത്) Photo:Khelnow

വെബ് ഡെസ്ക്

Published on Sep 26, 2026, 04:22 PM | 1 min read

കോഴിക്കോട്‌ : സൂപ്പർ ലീഗ്‌ കേരളയിലെ രണ്ടാം മത്സരത്തിൽ കലിക്കറ്റ്‌ എഫ്‌ സി ഇന്ന്‌ തിരുവനന്തപുരം കൊമ്പൻസിനെ നേരിടും. വൈകിട്ട്‌ 7.30 മുതൽ കോഴിക്കോട്‌ ഇംഎംഎസ്‌ കോർപറേഷൻ സ്‌റ്റേഡിയത്തിലാണ്‌ മത്സരം. കഴിഞ്ഞ സീസണിൽ സെമിയിൽ പുറത്തായ മുൻ ചാമ്പ്യൻമാർ കൂടിയായ കലിക്കറ്റ്‌ എഫ്‌സി ഇത്തവണ കിരീടം ലക്ഷ്യമിട്ടാണ്‌ ഇറങ്ങുന്നത്.


അപകത്തിൽ മരിച്ച റിജോൺ ജോസിനും പരിക്കേറ്റ ഗനി അഹമ്മദ് നിഗത്തിനും പകരക്കാരായി അങ്കിത്‌ മുഖർജി, ടി ജോബിൻ എന്നിവരെ ടീമിലെത്തിച്ചിരുന്നു. മുഖ്യപരിശീലകൻ അർജന്റീനക്കാരൻ എവർ അഡ്രിയാനോ ഡിമാള്‍ഡെയുടെ ക‍ീഴിലാണ്‌ ടീം ഇറങ്ങുന്നത്‌. കോഴിക്കോട്ടുകാരൻ കെ പ്രശാന്താണ്‌ ക്യാപ്‌റ്റൻ.


ലാറ്റിനമേരിക്കൻ താരങ്ങളാണ്‌ ടീമിന്റെ കരുത്ത്‌. കഴിഞ്ഞ വർഷം സെമി പോലും കാണാതെ പുറത്തായ തിരുവനന്തപുരം കൊമ്പൻസ്‌ വമ്പൻ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. ആദ്യ സീസണിൽ കലിക്കറ്റ്‌ എഫ്‌സിയെ ജേതാക്കളാക്കിയ ഇയാൻ ഗില്ലന്റെ കീഴിലാണ്‌ ഇത്തവണ ടീമിറങ്ങുന്നത്‌. തുടർച്ചയായ മൂന്നാം സീസൺ കളിക്കുന്ന പാട്രിക് മോട്ടയാണ്‌ പ്രധാനതാരം. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home