ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് നേടി സുനിൽ ഛേത്രി

Photo Credit: Social Media
ജംഷദ്‌പൂർ: മുൻ ഇന്ത്യൻ ക്യാപ്റ്റനും ഫുട്ബോൾ ഇതിഹാസവുമായ സുനിൽ ഛേത്രിക്ക് ഐഎസ്എൽ ചരിത്രത്തിൽ പുതിയ നാഴികക്കല്ല്. ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് ഇനി ഛേത്രിക്ക് സ്വന്തം.
ജംഷദ്‌പൂർ എഫ്‌സിക്കെതിരായ മത്സരത്തിൽ ബെംഗളൂരു എഫ്‌സിക്കായി മൈതാനത്തിറങ്ങിയതോടെയാണ് ഛേത്രി ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. താരത്തിന്റെ 195-ാം ഐഎസ്എൽ മത്സരമായിരുന്നു ഇത്.
മത്സരത്തിന്റെ 85-ാം മിനിറ്റിൽ പകരക്കാരനായാണ് 41-കാരനായ ഛേത്രി കളത്തിലിറങ്ങിയത്. 2025-ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ലീഗിൽ താൻ ഇപ്പോഴും കരുത്തനാണെന്ന് തെളിയിക്കുന്നതാണ് ഛേത്രിയുടെ ഈ റെക്കോർഡ് നേട്ടം.










0 comments