ad
Deshabhimani

സുനിൽ ഛേത്രി വീണ്ടും ഇന്ത്യൻ കുപ്പായമണിയുന്നു; വിരമിക്കൽ തീരുമാനം പിൻവലിച്ചു

Sunil Chhetri
വെബ് ഡെസ്ക്

Published on Mar 06, 2025, 10:32 PM | 1 min read

ന്യൂഡൽഹി: വിരമിക്കൽ തീരുമാനം പിൻവലിച്ച മുൻ ക്യാപ്റ്റൻ സുനിൽ ഛേത്രി വീണ്ടും ഇന്ത്യൻ കുപ്പായമണിയുന്നു. ഈ മാസം നടക്കുന്ന മത്സരങ്ങളിൽ ഇന്ത്യൻ ഫുട്‌ബോൾ ടീമിനെ പ്രതിനിധാനംചെയ്യാൻ താരം സന്നദ്ധത അറിയിച്ചു.


കഴിഞ്ഞവർഷം ജൂണിലാണ്‌ നാൽപ്പതുകാരൻ വിരമിച്ചത്‌. കുവൈത്തിനെതിരെ നാട്ടിൽ നടന്ന ലോകകപ്പ്‌ യോഗ്യതാ മത്സരത്തിനുശേഷം ഔദ്യോഗികമായി രാജ്യാന്തര കളത്തിൽനിന്ന്‌ വിടപറഞ്ഞിരുന്നു. 19 വർഷം ദേശീയ കുപ്പായമിട്ട ഛേത്രി 151 മത്സരങ്ങളിൽ 94 ഗോളടിച്ചിട്ടുണ്ട്‌.


ഇന്ത്യക്കായി കൂടുതല്‍ മത്സരങ്ങള്‍ക്കിറങ്ഹുകയും ഗോള്‍ നേടുകയും ചെയ്ത കളിക്കാരനാണ് ഛേത്രി. പാകിസ്ഥാനെതിരെ 2005 ജൂണില്‍ സൗഹൃദമത്സരത്തിലാണ് ആദ്യ ഗോള്‍ നേടിയത്. ബംഗളൂരു എഫ്‌സിക്കായി ഈ സീസണിൽ 12 ഗോളുകള്‍ താരം നേടിയിട്ടുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home