ad
Deshabhimani

സെവൻസ് ഫുട്ബോൾ അസോസിയേഷൻ: കെ എം ലെനിൻ പ്രസിഡന്റ്, സൂപ്പർ അഷ്റഫ് ബാവ ജനറൽ സെക്രട്ടറി

Sevens Football Association.jpg
വെബ് ഡെസ്ക്

Published on Aug 26, 2026, 06:40 PM | 1 min read

അമ്പലവയൽ: സെവൻസ് ഫുട്ബോൾ അസോസിയേഷൻ 27-ാമത് സംസ്ഥാന സമ്മേളനം ആഗസ്ത് 21, 22, 23 തിയ്യതികളിൽ അമ്പലവയലിൽ നടന്നു. ഭാരവാഹികളായി കെ എം ലെനിൻ (സംസ്ഥാന പ്രസിഡന്റ്), സൂപ്പർ അഷ്റഫ് ബാവ ( സംസ്ഥാന ജനറൽ സെക്രട്ടറി) എളയേടത്ത് അഷ്റഫ് വളപട്ടണം (സംസ്ഥാന ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു. ടീം മേനേജേഴ്സ് 2026 –2027 ഭാരവാഹികളായി സൂപ്പർ അഷ്റഫ് ബാവ (പ്രസിഡന്റ്) വാഹിദ് കുപ്പത്ത് (സെക്രട്ടറി) പി വി പ്രദീപ് (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു. 23ന് അമ്പലവയൽ സെന്ററിൽ നിന്ന് ഘോഷയാത്ര നടന്നു. സമ്മേളന നഗറിൽ സൂപ്പർ അഷ്റഫ് ബാവ പതാക ഉയർത്തി. ഉദ്ഘാടനം മന്ത്രി ടി സിദ്ദീഖ് നിർവഹിച്ചു. കെ എം ലെനിൻ അധ്യക്ഷനായി.


2025–2026 സീസണിലെ മികച്ച ടൂർണമെന്റ് കമ്മിറ്റിക്കുള്ള അവാർഡ്‌ അൽ അസർ കോട്ടക്കലിനും മികച്ച ടീമിനുള്ള ഉപഹാരം സൂപ്പർ സ്റ്റുഡിയോയ്‌ക്കും ഐ സി ബാലകൃഷ്ണൻ എംഎൽഎ സമ്മാനിച്ചു. മികച്ച ജനപ്രിയ ടൂർണമെന്റ് കമ്മിറ്റിക്കുള്ള ഉപഹാരം സബാഹ് സ്‌ക്വയർ വേങ്ങരയ്‌ക്ക് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശീധരനും എമർജിങ്ങ് ടീമിനുള്ള ഉപഹാരം ജില്ലാ പഞ്ചായത്തംഗം ഗീത മോഹൻദാസും സമ്മാനിച്ചു.


മികച്ച ഗോൾ കീപ്പർ– നിഖിൽ (സൂപ്പർ സ്റ്റുഡിയോ), ബെസ്റ്റ് ഡിഫന്റർ– ആന്റേഴ്സൺ (പവർ ഡിപ്പോ തൃശൂർ), മികച്ച ഫോർവേർഡ്– ഫഹീം അലി (കെഎംജി മാവൂർ), മികച്ച വിദേശ താരം– ദോ സോ (സൂപ്പർ സ്റ്റുഡിയോ), മികച്ച താരം– റാഷിദ് (ഷൂട്ടേഴ്സ് പടന്ന), മികച്ച എമർജിങ്ങ് താരം– കണ്ണൻ (പവർ ഡിപ്പോ തൃശൂർ), മികച്ച മാനേജർ– ആഷിക്ക് ഇംത്യാസ് ( സൂപ്പർ സ്റ്റുഡിയോ) എന്നിവർക്ക് അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ സി കൃഷ്ണകുമാർ ഉപഹാരം നൽകി. 2026– - 2027 വർഷം എസ്എഫ്ഐക്ക് കീഴിൽ നടത്തുന്ന ടൂർണ്ണമെന്റുകളുടെ കലണ്ടർ എം സുമേഷ് അവതരിപ്പിച്ചു. 2026 –2027 വർഷത്തെ ഇൻഷുറൻസ് പദ്ധതി വിശദീകരണം യു അബ്ദുൾ കരീമും കളിനിയമങ്ങൾ സംസ്ഥാന ജോയിന്റ് സെക്രട്ടറി വാഹിദ് കുപ്പത്തും വിശദീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home