'ഹൃദയപൂർവം' സ്നേഹം വിളമ്പി ഡിവൈഎഫ്ഐ

തിരുവനന്തപുരം: തിരുവോണദിനത്തിൽ ആശുപത്രികളിൽ 'ഹൃദയപൂർവം' സദ്യ വിളമ്പി ഡിവൈഎഫ്ഐ. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ ജില്ലകളിലെ വിവിധ ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പായസം ഉൾപ്പെടെ വിളമ്പിയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഓണം ആഘോഷിച്ചത്. മറ്റിടങ്ങളിൽ മുടക്കമില്ലാതെ പൊതിച്ചോറുമെത്തിച്ചു.
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കുമൊരുക്കിയ ഓണസദ്യ സിപിഐ എം ജില്ലാ സെക്രട്ടറി സഖാവ് രാജു എബ്രഹാം വിളമ്പി. ഡിവൈഎഫ്ഐ മണ്ണടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കിയത്. ഡിവൈഎഫ്ഐ പാരിപ്പള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം മെഡിക്കൽ കോളേജിൽ തിരുവോണ സദ്യ വിളമ്പി. പുനലൂർ താലൂക്ക് ആശുപത്രിയിൽ കുന്നിക്കോട് മേഖല കമ്മിറ്റിയുടെ നേതൃതത്തിൽ നൽകിയ സ്നേഹ സദ്യ ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം എസ് ആർ അരുൺ ബാബു ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകൻ സൂരജ് സന്തോഷാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം ഉദ്ഘാടനം ചെയ്തത്.









0 comments